Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബില്ലില്‍...

ബില്ലില്‍ കൃത്രിമംകാട്ടി വ്യാപാര സ്ഥാപനത്തില്‍നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മാനേജര്‍ പിടിയില്‍

text_fields
bookmark_border
അങ്കമാലി: ബില്ലില്‍ കൃത്രിമംകാട്ടി വ്യാപാര സ്ഥാപനത്തില്‍നിന്ന് അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മാനേജര്‍ പിടിയില്‍. മൂവാറ്റുപുഴ മുളവൂര്‍ പേഴക്കാപിള്ളി തെക്കേക്കര വീട്ടില്‍ റഷീദിനെ (31) അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. മുഹമ്മദ് റിയാസി​െൻറ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. അങ്കമാലി ഗേലോര്‍ഡ് സാനിറ്ററീസില്‍ ഇടപാടുകാര്‍ക്ക് നല്‍കുന്ന ബില്ലിലാണ് കൃത്രിമം കാണിച്ചത്. സാധനങ്ങള്‍ വാങ്ങിയശേഷം ഇടപാടുകാര്‍ക്ക് ഒറിജിനല്‍ ബില്ല് നല്‍കുകയും, ഈ ബില്ലി​െൻറ വ്യാജബില്ലുകള്‍ തുക കുറച്ച് കാണിച്ച് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ വക കൊള്ളിച്ചുമായിരുന്നു തട്ടിപ്പ്. ബില്ലില്‍ കുറക്കുന്ന തുക ഇടപാടുകാരില്‍നിന്ന് നേരിട്ട് വാങ്ങുകയുമായിരുന്നു പതിവ്. നല്ല പെരുമാറ്റമായിരുന്നതിനാല്‍ സ്ഥാപനയുടമക്ക് ഇയാള്‍ വിശ്വസ്തനായിരുന്നു. എം.ബി.എ ബിരുധധാരിയായ ഇയാള്‍ക്ക് പ്രതിമാസം 20,000 രൂപയാണ് ശമ്പളം നല്‍കിയിരുന്നത്. തട്ടിപ്പി​െൻറ ആദ്യ സന്ദര്‍ഭങ്ങളില്‍ സംശയിച്ചിരുന്നില്ല. എന്നാല്‍, വില്‍പന ചെയ്ത സാധനങ്ങളുടെയും ലഭിച്ച തുകയുടെയും കണക്കില്‍ പതിവായി വ്യത്യാസമുണ്ടായി. അപ്പോഴും ഉടമ മാനേജരെ സംശയിച്ചില്ല. അതിനിടെയാണ് പ്രതി ആര്‍ഭാട ജീവിതം നയിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രതി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഉടമ വിശദമായി പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. അതേസമയം, പ്രതി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറി​െൻറ ഹാര്‍ഡ് ഡിസ്ക് വിദഗ്ധ പരിശോധന നടത്തിയാല്‍ മാത്രമെ തട്ടിപ്പി​െൻറ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ എന്‍.എ. അനൂപ്, ഡി.എ. ഡേവീസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ റെനി, ജിസ്മോന്‍, റോണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി. പ്രതിയെ ശനിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story