Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഴിമതി:...

അഴിമതി: ഒാംബുഡ്​സ്​മാ​െൻറ കണ്ടെത്തൽ അടിസ്ഥാനരഹിതമെന്ന്​ ടി.സി. മാത്യു

text_fields
bookmark_border
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷ​െൻറ മറവില്‍ താൻ കോടികളുടെ അഴിമതി നടത്തിയെന്ന ഓംബുഡ്‌സ്മാ​െൻറ കണ്ടെത്തല്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമെന്ന് മുന്‍ പ്രസിഡൻറ് ടി.സി. മാത്യു. ത​െൻറ ഭാഗം കേള്‍ക്കാതെയും വിശദീകരണം ചോദിക്കാതെയുമാണ് ഓംബുഡ്‌സ്മാന്‍ തീരുമാനം. കെ.സി.എ അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാൻ ഒരു തവണ മാത്രമാണ് നോട്ടീസ് ലഭിച്ചത്. മതിയായ രേഖകള്‍ സഹിതം നോട്ടീസ് അയക്കണമെന്നാവശ്യപ്പെട്ട് തിരിച്ച് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ല. തനിക്കെതിരെ ആരോപിക്കപ്പെട്ടവയെല്ലാം അസോസിയേഷ​െൻറ കൂട്ടായ തീരുമാനമാണ്. യോഗങ്ങളുടെ മിനിറ്റ്‌സ് പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. വ്യാജരേഖ തയാറാക്കുകയും അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെ.സി.എ ഭാരവാഹികള്‍ക്കെതിരെ മാനനഷ്ടക്കേസ് നൽകും. ഓംബുഡ്‌സ്മാ​െൻറ ഉത്തരവിൽ നിയമനടപടി സ്വീകരിക്കും. ക്രിക്കറ്റ് അസോസിയേഷനില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. ഇതി​െൻറ തെളിവുകള്‍ പുറത്ത് കൊണ്ടുവരും. ബി.സി.സി.ഐയില്‍ ലഭിക്കേണ്ട സ്ഥാനം നഷ്ടപ്പെടുത്താനാണ് പദ്ധതി. നല്ല കുടുംബത്തില്‍ പിറന്നതാണെന്ന് കരുതിയാണ് ജയേഷ് ജോർജിനെ കൂടെ കൂട്ടിയതും എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതും. ബ്രൂട്ടസാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. എട്ടേകാല്‍ ലക്ഷം രൂപ വീട്ടുവാടക ഇനത്തില്‍ എഴുതിയെടുത്തു എന്ന കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണ്. കെ.സി.എ െഗസ്റ്റ് ഹൗസില്‍ മകന്‍ ചുരുങ്ങിയ ദിവസമാണ് താമസിച്ചത്. തൊടുപുഴയില്‍ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പാറ പൊട്ടിച്ച വകയില്‍ 70 ലക്ഷം രൂപയും സ്ഥലം നികത്തലിനും മറ്റും ഒരു കോടി രൂപയും കെ.സി.എക്ക് ലാഭം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ അസോസിയേഷനിലുണ്ടെന്നും ടി.സി. മാത്യു പറഞ്ഞു. കെ.സി.എ മുന്‍ സെക്രട്ടറി ടി.എന്‍. അനന്തനാരായണനും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു
Show Full Article
TAGS:LOCAL NEWS 
Next Story