Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകള്ളനോട്ട്​ കേസ്​:...

കള്ളനോട്ട്​ കേസ്​: നടിയും സഹോദരിയും ജാമ്യഹരജി നൽകി

text_fields
bookmark_border
കൊച്ചി: കള്ളനോട്ട് കേസിൽ അറസ്റ്റിലായ സീരിയൽ നടിയും സഹോദരിയും ഹൈകോടതിയിൽ ജാമ്യ ഹരജി നൽകി. വണ്ടന്മേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജൂൈല മൂന്നിന് അറസ്റ്റിലായ തങ്ങൾ നാലുമുതൽ കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളായ സൂര്യ ശിവകുമാറും സഹോദരി ശ്രുതിയുമാണ് കോടതിയെ സമീപിച്ചത്. നാലാം പ്രതിയായ അമ്മയുടെ കൊല്ലത്തെ വീട്ടിൽനിന്നാണ് 500​െൻറയും 200​െൻറയും കള്ളനോട്ടുകൾ പിടികൂടിയതായി കേസുള്ളതെന്ന് ഹരജിയിൽ പറയുന്നു. തങ്ങൾ കൊച്ചിയിലാണ് താമസം. അമ്മയുമായി ഒരു വർഷമായി അകന്നുകഴിയുകയാണ്. എന്നിട്ടും അമ്മയെ പിടികൂടിയതിനെത്തുടർന്ന് അഞ്ചും ആറും പ്രതികളാക്കി ചേർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. അറസ്റ്റിലാകുന്നതുവരെ എന്താണ് കേസെന്നുപോലും അറിഞ്ഞിരുന്നില്ല. സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് സൂര്യയുടെ ആവശ്യം. ഇടുക്കിയിലെ അണക്കരയിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തെ വീട്ടിൽനിന്ന് 57 ലക്ഷത്തി​െൻറ കള്ളനോട്ടുകളും അച്ചടിയന്ത്രങ്ങളും പിടിച്ചെടുത്തത്. തുടർന്നാണ് നടിെയയും സഹോദരിെയയും അമ്മെയയും പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story