Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമതവിശ്വാസമില്ല;...

മതവിശ്വാസമില്ല; സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്ന്​ സഹോദരിമാർ

text_fields
bookmark_border
ഹരിപ്പാട്: മതത്തിലോ ജാതിയിലോ വിശ്വസിക്കാതെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിമാർ. പെൺകുട്ടികളുടെ ഇഷ്ടത്തിന് കോടതിയുടെ അനുമതി. ഹരിപ്പാട് സ്വദേശിനികളാണ് ജാതിയിലോ മതത്തിലോ വിശ്വസിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് വീടുവിട്ടത്. പിതാവ് വിദേശത്തുനിന്ന് വരുമെന്ന് പറഞ്ഞ ദിവസം രാത്രിയാണ് സഹോദരിമാരെ കാണാതായത്. ബുധനാഴ്ച രാത്രിയോടെ പിതൃസഹോദരൻ ഹരിപ്പാട് പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് സൈബർ സെല്ലിലും റെയിൽവേ സ്റ്റേഷൻ ഉൾെപ്പടെ വിവരം കൈമാറി. അടുത്തദിവസം രാവിലെ ഹരിപ്പാട് എസ്.ഐയുടെ ഫോണിൽ പെൺകുട്ടികൾ ബന്ധപ്പെട്ടു. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ജോലി ചെയ്ത് ജീവിക്കാനാണ് ഇഷ്ടമെന്നും ജാതിയിലോ മതത്തിലോ വിശ്വാസമില്ലെന്നും ഇവർ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തതിനാൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിച്ചെങ്കിലും അടുത്ത കോടതിയിൽ ഹാജരായിക്കൊള്ളാമെന്ന് അറിയിച്ചു. രണ്ടുമണിക്കൂറിനുശേഷവും കോടതിയിൽ ഹാജരാകാഞ്ഞതിനാൽ സൈബർസെല്ലി​െൻറയും പൊലീസി​െൻറയും സഹായത്തോടെ കടവന്ത്രയിലെ ഹോസ്റ്റലിൽ കണ്ടെത്തി. ഹരിപ്പാട് സ്റ്റേഷനിലെത്തിച്ച കുട്ടികൾ വീട്ടിലേക്ക് പോകാൻ താൽപര്യം ഇല്ലെന്ന് അറിയിച്ചതിനാൽ സ്റ്റേഷനിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ കുട്ടികൾ മജിസ്ട്രേറ്റിന് മുന്നിലും ഇതേ അഭിപ്രായമാണ് പറഞ്ഞത്. ജാതിയും മതവും വിശ്വാസമില്ലാത്തവരെയേ വിവാഹം കഴിക്കൂ എന്നും ഇരുവരും പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ കോടതി കുട്ടികളെ ഇഷ്ടത്തിന് ജീവിക്കാൻ വിടാൻ ഉത്തരവിട്ടു. ഇരുവരും എറണാകുളത്തേക്ക് യാത്ര തിരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story