Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചുണ്ടൻ വള്ളങ്ങൾ...

ചുണ്ടൻ വള്ളങ്ങൾ ഒഴികെയുള്ളവ നെഹ്​റു​േട്രാഫി ബഹിഷ്​കരിക്ക​ും

text_fields
bookmark_border
ആലപ്പുഴ: ആവശ്യങ്ങൾ അധികൃതർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ചുണ്ടൻ വള്ളങ്ങൾ ഒഴികെയുള്ള വള്ളങ്ങൾ നെഹ്റു േട്രാഫി ബഹിഷ്കരിക്കുമെന്ന് കളിവള്ളങ്ങളെ പ്രതിനിധാനം ചെയ്യുന്ന കേരള റേസ് ബോട്ട് ഒാണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എ േഗ്രഡ് വള്ളങ്ങളുടെ ഹീറ്റ്സ് ഉൾെപ്പടെ എല്ലാ മത്സരങ്ങളും ഉച്ചക്കുശേഷം നടത്തുക, ബോണസ്, കാഷ് പ്രൈസ്, ഗ്രാൻറ് തുടങ്ങിയ ആനുകൂല്യങ്ങൾ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ വള്ളങ്ങൾക്ക് തുഴച്ചിൽകാരുടെ അനുപാതത്തിൽ നൽകുക, തെക്കനോടി വള്ളങ്ങൾക്ക് മെയിൻറനൻസ് ഗ്രാൻറ് അനുവദിക്കുക, ഇൗ വള്ളങ്ങളിൽ പുരുഷന്മാർക്കുകൂടി പ്രാതിനിധ്യം നൽകുക തുടങ്ങിയവയാണ് അസോസിയേഷൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ. കഴിഞ്ഞവർഷം നെഹ്റുട്രോഫിക്കുമുമ്പ് ആവശ്യങ്ങൾ മന്ത്രി തോമസ് െഎസക്, തോമസ് ചാണ്ടി, നെഹ്റു േട്രാഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ എന്നിവർ മുമ്പാകെ അറിയിച്ചിരുന്നു. അന്ന് ചില കാര്യങ്ങൾ അംഗീകരിക്കുകയും ബാക്കി എക്സിക്യൂട്ടിവ് ജനറൽ ബോഡി യോഗത്തിൽ തീരുമാനിക്കാമെന്നുമാണ് ധാരണയായത്. പിന്നീട് സമീപിച്ചപ്പോഴും പരിഗണിക്കാമെന്നും വിവരം അറിയിക്കാമെന്നും ഉറപ്പുനൽകിയതാണ്. എന്നാൽ, തീരുമാനം അറിയിച്ചിട്ടില്ല. ഇൗമാസം 11ന് അടിയന്തരമായി ചർച്ച നടത്തി അന്തിമതീരുമാനം രേഖാമൂലം അറിയിക്കാത്തപക്ഷം കളിവള്ളങ്ങൾ നെഹ്റുട്രോഫി ബഹിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി, മന്ത്രി തോമസ് െഎസക്, ബോട്ട് റേസ് െസാസൈറ്റി ചെയർമാൻ, സെക്രട്ടറി എന്നിവരെ അറിയിച്ചു. എന്നാൽ, ഫലം ഉണ്ടായില്ല. 11നുശേഷം ചർച്ചക്ക് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ നെഹ്റുട്രോഫി ബഹിഷ്കരിക്കുകയാെണന്ന് കേരള റേസ് ബോട്ട് ഒാണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഉമ്മൻ എം. മാത്യു അറിയിച്ചു. വാർത്തസമ്മേളനത്തിൽ സെക്രട്ടറി പുന്നൂസ് ജോസഫ്, വെപ്പ് എ ഗ്രേഡ് വള്ളത്തി​െൻറ പ്രതിനിധി കൊച്ചുമോൻ, തെക്കനോടി വള്ളത്തി​െൻറ പ്രതിനിധി രാജു തൃക്കുന്നപ്പുഴ, ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളത്തി​െൻറ പ്രതിനിധി ടി.എ. കുരുവിള, കോട്ടപ്പറമ്പൻ വെപ്പ് വള്ളത്തി​െൻറ പ്രതിനിധി കെ.പി. ഫിലിപ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story