Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടതുസർക്കാറി​െൻറ...

ഇടതുസർക്കാറി​െൻറ പരിസ്ഥിതി-^തൊഴിൽ നിയമഭേദഗതികൾ കോർപ​േററ്റ്​ താൽപര്യം സംരക്ഷിക്കാൻ -^വെൽഫെയർ പാർട്ടി

text_fields
bookmark_border
ഇടതുസർക്കാറി​െൻറ പരിസ്ഥിതി--തൊഴിൽ നിയമഭേദഗതികൾ കോർപേററ്റ് താൽപര്യം സംരക്ഷിക്കാൻ --വെൽഫെയർ പാർട്ടി ആലപ്പുഴ: ഇടതുസർക്കാർ കൊണ്ടുവരുന്ന പരിസ്ഥിതി--തൊഴിൽ നിയമങ്ങൾ പരിസ്ഥിതി സംരക്ഷണമോ തൊഴിൽ സുരക്ഷയോ ഉറപ്പാക്കുന്നതല്ലെന്നും കോർപറേറ്റ് താൽപര്യം സംരക്ഷിക്കുന്നവ മാത്രമാണെന്നും വെൽഫെയർ പാർട്ടി. പ്രതിപക്ഷ എതിർപ്പ് വകവെക്കാതെ ഭേദഗതി ചെയ്ത നെൽവയൽ -നീർത്തട സംരക്ഷണ നിയമം തണ്ണീർത്തടങ്ങളുടെ സർവനാശത്തിന് ഇടവരുത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഇടത് സർക്കാറിനെ തിരുത്താൻ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കാൻ തടസ്സമാകുന്നു എന്ന ന്യായമാണ് ഇൗ ഭേദഗതിക്ക് പ്രധാന കാരണമായി സർക്കാർ പറയുന്നത്. െഗയ്ൽ -ദേശീയപാത വികസനം അടക്കം പൊതു പദ്ധതികൾക്ക് നിലവിലെ നിയമം തടസ്സമല്ല. കോർപറേറ്റുകളുടെയും റിയൽ എസ്റ്റേറ്റ് മാഫിയകളുടെയും ആവശ്യങ്ങൾക്കാണ് നിയമം തടസ്സം. 2008ലെ നിയമപ്രകാരം രൂപവത്കൃതമായ പ്രാദേശിക സമിതികളുടെ അധികാരവും പുതിയ ഭേദഗതിയോടെ ദുർബലപ്പെടും. പരാതി നൽകണമെങ്കിൽ 5000 രൂപ ഫീസ് അടക്കണമെന്ന കടുത്ത ജനവിരുദ്ധ നിലപാടും ഭേദഗതിയിലുണ്ട്. കേന്ദ്ര സർക്കാറി​െൻറ അതേ ജനവിരുദ്ധ തൊഴിൽ -സാമ്പത്തിക നയങ്ങൾ പകർത്തുകയാണ് പിണറായി സർക്കാറെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, സെക്രട്ടറി ജോസഫ് ജോൺ, ജില്ല ജനറൽ സെക്രട്ടറി മിനി വേണുഗോപാൽ, ട്രഷറർ നൗഷാദ് പടിപ്പുരക്കൽ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story