Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല യോഗാ...

ജില്ല യോഗാ ചാമ്പ്യൻഷിപ് മൂവാറ്റുപുഴയിൽ

text_fields
bookmark_border
മൂവാറ്റുപുഴ: യോഗാ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യോഗാ ജില്ല ചാമ്പ്യൻഷിപ് 15 ന് മൂവാറ്റുപുഴ ഗവ. മോഡൽ െഹെസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. യോഗാസന, ആർട്ടിഫിക്ക് സിംഗിൾ, ആർട്ടിഫിക്ക് പെയർ, ഹൃദമിക് യോഗ, ഫ്രീ ഫ്ലോ യോഗ എന്നിവയിലാണ് മത്സരങ്ങൾ. ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടുന്നവർക്ക് 28, 29ന് കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്ന് ജില്ല പ്രസിഡൻറ് ഗിരിജ ദാമോദരൻ, ജില്ല സെക്രട്ടറി എൻ.എം. രാജേന്ദ്രൻ എന്നിവർ അറിയിച്ചു. സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിക്കും. ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ സമാപന യോഗം ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡി​െൻറ പകർപ്പ്, നാല് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഞായറാഴ്ച രാവിലെ 7.30ന് എത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story