Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴ:...

കനത്ത മഴ: നെടുമ്പാശ്ശേരിയിൽ വിമാനം റൺവേയിൽനിന്ന്​ നീങ്ങി

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം റൺവേ വിട്ട് ഒാടി. വൻദുരന്തം തലനാരിഴക്ക് ഒഴിവായി. പൈലറ്റി​െൻറ മനസ്സാന്നിധ്യം മൂലമാണ് റൺവേക്ക് സമീപത്തെ ചെളിക്കുണ്ടിലേക്ക് വിമാനം പതിക്കുന്നത് ഒഴിവായത്. വെള്ളിയാഴ്ച പുലർച്ച 2.18 ന് നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്നതിനിടെ ഖത്തർ എയർവേസ് വിമാനമാണ് റൺവേ വിട്ടോടിയത്. ഒരു ചക്രം പൂർണമായും മറ്റ് ചക്രങ്ങൾ ഭാഗികമായും കേടായി. വിമാനം ഇടിച്ചതിനെ തുടർന്ന് റൺവേ ഭാഗത്തെ 12 ലൈറ്റുകളും തകർന്നു. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ല. ദോഹയിൽനിന്നുള്ള വിമാനത്തിൽ 306 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കനത്ത കാറ്റും മഴയും മൂലം വിമാനം റൺവേയുടെ നിശ്ചിത സ്ഥാനത്ത് ഇറക്കാൻ കഴിയാതെ വന്നു. ഇതോടെ റൺവേ വിട്ട് പുറത്തുപോയെങ്കിലും പൈലറ്റ് വിവരം എയർഹോസ്റ്റസുമാരെയോ യാത്രക്കാരെയോ അറിയിക്കാതെ നിയന്ത്രിച്ച് തിരികെ െകാണ്ടുവന്നു. ടയറുകൾ കേടായിട്ടും സാവധാനം വിമാനം റൺവേയുടെ യഥാർഥ ഭാഗത്തേക്ക് പൈലറ്റ് എത്തിച്ചു. പിന്നീട് പാർക്കിങ് ബേയിലേക്ക് മാറ്റിയതിനാൽ മറ്റ് വിമാനങ്ങൾക്ക് ഇറങ്ങുന്നതിനോ പുറപ്പെടുന്നതിനോ തടസ്സവുമുണ്ടായില്ല. റൺവേയിൽ പരിശോധന നടത്താനും വൃത്തിയാക്കാനും നടപടിയെടുത്തതിനാൽ രണ്ട് വിമാനങ്ങൾ പുറപ്പെടാനും ഇറങ്ങാനും ഏതാനും മിനിറ്റുകൾ വൈകുക മാത്രമേ ചെയ്തുള്ളൂ. ഖത്തറിലേക്ക് പോകേണ്ട യാത്രക്കാരെ മറ്റൊരു വിമാനത്തിൽ യാത്രയാക്കി. സംഭവം സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിശദമായി പരിശോധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story