Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right325 കിലോ ഭാരവുമായി...

325 കിലോ ഭാരവുമായി എട്ട്​ മാസം മുമ്പ്​ എത്തി; 150 കിലോ കുറച്ച്​ സൗദി സ്വദേശിനി മടങ്ങുന്നു

text_fields
bookmark_border
കൂത്താട്ടുകുളം: 325 കിലോ ഭാരവുമായി സൗദി അറേബ്യയിലെ റിയാദിൽ നിന്ന് എത്തിയ യുവതി 150 കിലോ ഭാരം കുറച്ച് മടങ്ങുന്നു. എട്ട് മാസം മുമ്പ് എത്തിയ ലാമ്യ അബ്ദുൽ റഹ്മാൻ എന്ന 31 കാരിയാണ് 175 കിലോ ഭാരവുമായി മടങ്ങുന്നത്. കഴിഞ്ഞ നവംബറിലാണ് നടക്കാനോ പ്രാഥമിക കൃത്യങ്ങൾ സ്വയം നിർവഹിക്കാനോ കഴിയാതെ ലാമ്യ കൂത്താട്ടുകുളത്തെ സന്തുല ആശുപത്രിയിൽ എത്തിയത്. വിശദ പരിശോധനയിൽ സ്കിസോഫ്രീനിയ, ബുലീമിയ നെർവോസ എന്നീ രോഗങ്ങൾ കണ്ടെത്തി. വണ്ണം കുറയുന്നതിന് ഹോമിയോയും മറ്റു രോഗങ്ങൾക്ക് അലോപ്പതിയും സമന്വയിപ്പിച്ചാണ് ചികിത്സിച്ചത്. വിദഗ്ധ ചികിത്സകളും ചിട്ടയായ ഭക്ഷണക്രമങ്ങളും സമീകൃത ആഹാരവും കൊണ്ടാണ് രോഗത്തിൽനിന്നും അമിതവണ്ണത്തിൽനിന്നും ലാമ്യ മുക്തി നേടിയതെന്ന് ഡോക്ടർമാർ പറഞ്ഞു. എട്ട് മാസത്തെ ചികിത്സയിലൂടെ കിടക്കയിൽനിന്നും എഴുന്നേൽക്കുന്നതിനും പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിനും സാധിക്കുന്നു. സ്കൂൾ പഠനത്തിനിടെ 15ാം വയസ്സിലാണ് മകളിൽ രോഗ ലക്ഷണങ്ങൾ കണ്ടതെന്ന് പിതാവ് അബ്ദുൽ റഹ്മാൻ പറഞ്ഞു. അമിതമായ ഭക്ഷണം കഴിക്കണം. സൗദിയിൽ വീട്ടുജോലിക്കാരിയായ മലയാളിയിൽനിന്നാണ് സന്തുല ആശുപത്രിയെക്കുറിച്ച് അറിഞ്ഞത്. വിമാനത്തിൽ കിടന്ന് യാത്ര ചെയ്യാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി നൽകി. ചെലവുകൾ മുഴുവനും സൗദി സർക്കാറാണ് വഹിക്കുന്നത് ആശുപത്രിയിൽ മാത്രം എട്ട് ലക്ഷത്തോളം രൂപ ചെലവായി. ഫാ.എേഡ്വർഡ് ജോർജ്, ഡോ. നിഷാദ് കോയ, ഡോ.വിനോദ് ലാൻ, ഡോ.പി.യു.ധന്യ ഉന്മേഷ്, നഴ്സിങ് സൂപ്രണ്ട് ബിന്ദു പി.എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലാമ്യയെ ചികിത്സിച്ചത്. അടുത്ത ദിവസം ലാമ്യയും കുടുംബവും സൗദിയിലേക്ക് മടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story