Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിമന്യു വധം: 26...

അഭിമന്യു വധം: 26 എസ്.ഡി.പി.ഐക്കാർ പൊലീസ് പിടിയിൽ

text_fields
bookmark_border
ആലുവ: മഹാരാജാസ് കോളജിൽ അഭിമന്യു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ എസ്.ഡി.പി.ഐ നേതാക്കളുടെ കരുതൽ അറസ്റ്റ് തുടരുന്നു. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച പുലർച്ച വരെ 26 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ സർക്കിൾ പരിധിയിൽ നിന്നുമാത്രം പത്തു പേരുണ്ട്. അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽ കഴിയുന്ന മുഖ്യപ്രതികളുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. എസ്.ഡി.പി.ഐ, പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലക്കേസ് പ്രതികളെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കരുതൽ അറസ്റ്റ് തുടരുന്നത്. പിടിയിലായവരുടെ മൊബൈൽ കാളുകളും പരിശോധിക്കുന്നുണ്ട്. പ്രതികളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചാൽ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കി വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. മറ്റ് കേസുകളിലൊന്നും പ്രതിയല്ലാത്തവരാണെങ്കിൽ 24 മണിക്കൂറിനകം സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കും. പിടിയിലായവരിൽ ചിലരെ ഇന്നലെ വൈകീട്ടും വിട്ടയച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story