Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴ നഗരസഭ...

മൂവാറ്റുപുഴ നഗരസഭ കെട്ടിടം ചോർന്നൊലിക്കുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: ലക്ഷങ്ങൾ ചെലവഴിച്ച് മാസങ്ങൾക്ക് മുമ്പ് മോടിപിടിപ്പിച്ച നഗരസഭ കെട്ടിടം ചോർന്നൊലിക്കുന്നു. കമ്പ്യൂട്ടർ അടക്കമുള്ള ഇലക്േട്രാണിക്സ് ഉപകരണങ്ങൾക്ക് നാശനഷ്ടവും സംഭവിച്ചു. വെള്ളിയാഴ്ച രാവിലെ പെയ്ത കനത്ത മഴയെ തുടർന്നാണ് ഓഫിസ് ചോർന്നൊലിച്ചത്. പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വെള്ളം ചോർന്നൊലിച്ചതോടെയാണ് കമ്പ്യൂട്ടർ അടക്കമുള്ളവക്ക് കേടുപാടുൾ സംഭവിച്ചത്. ഇതോടെ ഉപകരണങ്ങൾ എല്ലാം ഓഫാക്കി വെച്ചതോടെ ഓഫിസ് പ്രവർത്തനവും അവതാളത്തിലായി. നഗരസഭയുടെ പ്രധാന ഓഫീസുകൾ പ്രവർത്തിക്കുന്ന ഭാഗത്താണ് ചോർച്ച അനുഭവപെടത്. ഓഫീസ് മുറികളിൽ വെള്ളം കെട്ടി നിന്ന തോടെ ജിവനക്കാരെല്ലാം പുറത്തേക്കിറങ്ങി. തുടർന്ന് തുടച്ച് വൃത്തിയാക്കിയെങ്കിലും മഴ തുടരുന്നതിനാൽ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഏതാനും നാൾ മുമ്പ് സീലിങ്ങ് അടർന്ന് വീണിരുന്നു. നിർമ്മാണത്തിലെ അപാകതയാണ് ചോർച്ചക്ക് കാരണമായതെന്ന പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസുകളുടെ പ്രവർത്തനം ഇതോടെ താറുമാറായിരിക്കുകയാണ്. സൂപ്രണ്ടി​െൻറ അടക്കമുള്ള ഓഫിസുകളിലാണ് വെള്ളം ചോർന്നൊലിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story