Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രീത ഷാജിയുടെ വീട്...

പ്രീത ഷാജിയുടെ വീട് ജപ്തി: സമരസമിതി നേതാക്കളെ അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
കളമശ്ശേരി: സുഹൃത്തിന് വായ്പയെടുക്കാൻ ജാമ്യം നിന്നതി​െൻറ പേരിൽ ജപ്തി ഭീഷണി നേരിടുന്ന മാനാത്ത് പാടത്തെ പ്രീത ഷാജിയെയും കുടുംബത്തെയും സംരക്ഷിക്കുന്ന സമരസമിതി നേതാക്കളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലേഡ് ബാങ്ക് ജപ്തിവിരുദ്ധ സമിതി പ്രസിഡൻറ് വരാപ്പുഴ ഒളനാട് ചെന്താരകയിൽ പി.ജെ. മാനുവൽ (59), ഭാര്യ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജനറൽ കൺവീനർ വി.സി. ജെന്നി (52), മാനാത്തുപാടം പാർപ്പിട സംരക്ഷണ സമിതി ചെയർമാൻ ഷൈജു കണ്ണൻ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഷൈജു കണ്ണനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മാനുവലിനെയും ജെന്നിയെയും കോടതി റിമാൻഡ് ചെയ്തു. മൂന്നുപേരെയും പുലർച്ച രണ്ടോടെ വീടുകളിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച കോടതി ഉത്തരവിനെ തുടർന്ന് ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ സമരസമിതി പ്രതിരോധിച്ചിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തു. സംഭവ ദിവസം തന്നെ ഇടുക്കി മുട്ടം തൊഴുത്തും കലയിൽ പ്രകാശ് (60), മൂവാറ്റുപുഴ കടാതി പരപ്പനാട് വീട്ടിൽ ബിജീഷ് (47), ആലപ്പുഴ നെടുമുടി താമരശ്ശേരി വീട്ടിൽ ടി.ജി. ജയകുമാർ (40) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. 25 വർഷം മുമ്പ് സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാൻ ജാമ്യം നിന്നതാണ് പ്രീതയുടെ ഭർത്താവ് ഷാജി. അടവ് മുടങ്ങിയതി​െൻറ പേരിൽ വായ്പ തുക 2.70 കോടിയായി. തുടർന്ന് ബാങ്ക് ഇവരുെട വീട് വിറ്റു. ബാങ്കിൽനിന്ന് വീട് വാങ്ങിയയാൾ നൽകിയ ഹരജിയിൽ ഹൈകോടതി ഉത്തരവു പ്രകാരം കുടിയിറക്കാൻ എത്തിയ പൊലീസിെനയും റവന്യൂ ഉദ്യോഗസ്ഥരെയുമാണ് ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് ആത്മാഹുതി ഭീഷണി മുഴക്കി പ്രതിരോധിച്ചത്. തുടർന്ന് ജപ്തി നടപടിയിൽനിന്ന് സംഘം പിന്മാറുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story