Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൈകോടതി മാർച്ച്​:...

ഹൈകോടതി മാർച്ച്​: പോപുലർ ഫ്രണ്ട്​ നേതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ekg6 shiras salim ഷിറാസ് സലീം കൊച്ചി: ഹാദിയ കേസിൽ കേരള ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് 2017 മേയ് 27ന് നടത്തിയ മാർച്ച് തടഞ്ഞ പൊലീസിനുനേരെ അക്രമം കാണിച്ച കേസിൽ പ്രതിയായ പോപുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ. ആലപ്പുഴ ജില്ല സെക്രട്ടറി ചേർത്തല പാണാവള്ളി വില്ലേജ് തൃച്ചാറ്റുകുളം പെരുമ്പളം കവലക്ക് സമീപം മഠത്തിപ്പറമ്പ് വീട്ടിൽ ഷിറാസ് സലീമിനെയാണ് (36) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസി​െൻറ ഒൗദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞും വടികൊണ്ട് അടിച്ചും ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും 3000 ഒാളം എസ്.ഡി.പി.െഎ, പോപുലർ ഫ്രണ്ട്, മുസ്ലിം ഏകോപന സമിതി പ്രവർത്തകരെ പ്രതിയാക്കി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തിരച്ചിൽ ഉൗർജിതമാക്കിയതായി എ.സി.പി കെ. ലാൽജി അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, ഡി.സി.പി ഹിമേന്ദ്രനാഥ് എന്നിവരുടെ നിർദേശാനുസരണം എ.സി.പി കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ പൊലീസ് ഇൻസ്െപക്ടർ എ. അനന്തലാലി​െൻറ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story