Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊഴിലിടങ്ങളിലെ ലൈംഗിക...

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയാൻ പ്രാദേശിക സമിതികള്‍ രൂപവത്​കരിക്കണമെന്ന് ആവശ്യം

text_fields
bookmark_border
കാക്കനാട്: തൊഴില്‍സ്ഥലത്തെ ലൈംഗിക പീഡന പ്രശ്‌നപരിഹാര സംവിധാനം ഫലപ്രദമാക്കാൻ പ്രാദേശിക സമിതികള്‍ രൂപവത്കരിക്കണമെന്ന് കലക്ടറേറ്റില്‍ സംഘടിപ്പിച്ച ശില്‍പശാല അഭിപ്രായപ്പെട്ടു. അസംഘടിത തൊഴില്‍ മേഖലയിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ വിലയിരുത്താൻ സേവ യൂനിയ​െൻറ നേതൃത്വത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ഇതുസംബന്ധിച്ച നിയമം നിലവിലുണ്ടെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിച്ചിട്ടില്ല. നിയമം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാറും പിന്തുടരുന്നത്. അതുപ്രകാരം പ്രശ്‌നം പരിഹരിക്കാൻ രണ്ട് സമിതിയാണുള്ളത്. പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനമാണെങ്കില്‍ ആഭ്യന്തര പ്രശ്‌ന പരിഹാര കമ്മിറ്റിയിലും പത്തില്‍ താഴെ മാത്രമേ തൊഴിലാളികള്‍ ഉള്ളൂവെങ്കില്‍ പ്രാദേശിക പ്രശ്‌ന പരിഹാര കമ്മറ്റിയിലും അറിയിക്കണം. ഈ മാതൃക പിന്തുടരുന്നുവെന്നതൊഴിച്ചാല്‍ ചട്ടങ്ങള്‍ രൂപവത്കരിക്കാത്തത് ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ടെന്ന് ശില്‍പശാലയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. തൊഴില്‍സ്ഥലവുമായി ബന്ധപ്പെട്ട് ഏറ്റവുമടുത്ത് പരാതിപ്പെടാന്‍ സാഹചര്യമൊരുക്കാൻ കേരളത്തിന് തനതായ ചട്ടം രൂപവത്കരിക്കണമെന്ന് ശില്‍പശാല ആവശ്യപ്പെട്ടു. ലൈംഗികാതിക്രമം വീട്ടുജോലിക്ക് നില്‍ക്കുന്ന സ്ത്രീകള്‍ക്കാണുണ്ടാകുന്നതെങ്കില്‍ സ്വകാര്യവ്യക്തിയും മറിച്ച് പൊതുനിരത്തിന് സമീപമോ മാര്‍ക്കറ്റിലോ ആണെങ്കില്‍ സംസ്ഥാന സര്‍ക്കാറുമാണ് കേസിലെ പ്രതിസ്ഥാനത്തുണ്ടാവുക. ഈ വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും വ്യക്തത ലഭിക്കണം. അല്ലെങ്കില്‍ കേസി​െൻറ പ്രായോഗികവശം വരുമ്പോള്‍ ഇരകള്‍ക്ക് നീതി ലഭിക്കാതെ വരുമെന്ന് സേവ യൂനിയന്‍ സംസ്ഥാന സെക്രട്ടറി സോണിയ ജോര്‍ജ് അഭിപ്രായപ്പെട്ടു. പ്രാദേശിക പ്രശ്‌ന പരിഹാര സമിതി ചെയര്‍ പേഴ്‌സണ്‍ ബീനാ സെബാസ്റ്റ്യന്‍, അംഗം സന്ധ്യ രാജു എന്നിവര്‍ വിഷയാവതരണം നടത്തി. കമ്മിറ്റി അംഗം ശ്രീജി അജിത്ത്, ജില്ല കോഓഡിനേറ്റര്‍ പി.എസ്. ഫാരിഷ, ജില്ല സാമൂഹികനീതി ഓഫിസര്‍ എസ്. ഗീതാകുമാരി, വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എം.എസ്. ദീപ, ജില്ല ലേബര്‍ ഓഫിസര്‍ വി.ബി. ബിജു എന്നിവര്‍ ചര്‍ച്ച നയിച്ചു. ടെന്‍ഡര്‍ ക്ഷണിച്ചു കൊച്ചി: ആഗസ്റ്റ് 15 മുതല്‍ 2019 ആഗസ്റ്റ് 14 വരെ എറണാകുളം ജനറല്‍ ആശുപത്രിയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ കരാര്‍ വ്യവസ്ഥയില്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്ന രീതിയില്‍ ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡർ ആഗസ്റ്റ് 12ന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. ക്വട്ടേഷന്‍ ക്ഷണിച്ചു കൊച്ചി: കേരള ഹൈകോടതിയില്‍ ഇൻസ്റ്റാള്‍ ചെയ്ത മൂന്ന് റാക്ക് സര്‍വര്‍, ഒരു റാക്ക് മൗണ്ടബിള്‍ ഫോള്‍ഡബിള്‍ മോണിറ്റര്‍, ഒരു 8 പോര്‍ട്ട് കെ.വി.എം സ്വിച്ച് എന്നിവയുടെ വാര്‍ഷിക പരിപാലനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷൻ 25ന് ഉച്ചക്ക് രണ്ടുവരെ നല്‍കാം. ഒ.പി റെക്കോഡ് സെക്ഷനില്‍നിന്നും ജുഡീഷ്യല്‍ റെക്കോഡുകള്‍ ഷിഫ്റ്റ് ചെയ്യാനുള്ള ക്വട്ടേഷനുകള്‍ 16ന് ഉച്ചക്ക് രണ്ടുവരെ നല്‍കാം. വിവരങ്ങള്‍ ഹൈകോടതി ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫിസില്‍ അറിയാം.
Show Full Article
TAGS:LOCAL NEWS 
Next Story