Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഔഷധേശ്വരി തീർഥാടനകാലം...

ഔഷധേശ്വരി തീർഥാടനകാലം 17 മുതല്‍

text_fields
bookmark_border
കൊച്ചി: കൂത്താട്ടുകുളം ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രത്തിലെ കര്‍ക്കിടക തീർഥാടനകാലത്തിന് 17ന് തുടക്കമാകും. കേരളത്തിലെ 114 പ്രധാന ക്ഷേത്രങ്ങളിലെ ഭക്തരില്‍നിന്ന് ഔഷധദ്രവ്യങ്ങളായ ത്രിഫലയും നെയ്യും ഭിക്ഷയായി സ്വീകരിക്കാന്‍ കഴിഞ്ഞ മാസം തുടങ്ങിയ ഔഷധ ഭിക്ഷയാത്ര 15ന് രാവിലെ ഔഷധേശ്വരി ക്ഷേത്രത്തില്‍ എത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തില്‍ പണിതീര്‍ത്ത 14 അടി ഉയരമുള്ള ഔഷധേശ്വരി ശില്‍പം വാസുദേവ ബ്രഹ്മാനന്ദ തീര്‍ഥസ്വാമിയാര്‍ അനാവരണം ചെയ്യും. തുടര്‍ന്ന് ചടങ്ങുകളും ഔഷധ നിര്‍മാണവും നടക്കും. 17ന് രാവിലെ ആറു മുതല്‍ 1008 നാളികേരത്തി​െൻറ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും നടക്കും. തുടര്‍ന്ന് നടന്‍ ജയറാമി​െൻറ നേതൃത്വത്തിൽ പഞ്ചാരി മേളം. പ്രഥമ ഔഷധേശ്വരി പുരസ്‌കാരം ക്ഷേത്രേശനായ നാരായണ്‍ നമ്പൂതിരി ജയറാമിന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 16 വരെയാണ് ഔഷധേശ്വരി ക്ഷേത്രത്തിലെ തീര്‍ഥാടനകാലം. ക്ഷേത്ര ഭാരവാഹികളായ ഹരി എന്‍. നമ്പൂതിരി, പി.കെ. വ്യാസന്‍, ശ്രീകുമാര്‍ എന്‍. എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story