Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുമേഖല സംരക്ഷണം:...

പൊതുമേഖല സംരക്ഷണം: കേരളം ഒഴുക്കിനെതിരെ നീന്തുന്നു -എ.സി മൊയ്തീന്‍

text_fields
bookmark_border
കൊച്ചി: സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്ന രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ കേരളം ഒഴുക്കിനെതിരെ നീന്തുകയാണെന്നും ഇത് കാണാതെ പോകരുതെന്നും മന്ത്രി എ.സി. മൊയ്തീന്‍. നഷ്ടത്തി​െൻറ പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഉപേക്ഷിക്കുവാനല്ല അവയെ സംരക്ഷിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാറിേൻറതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ പൊതുമേഖല സ്ഥാപനമായ ഇരുമ്പനം ട്രാക്കോ കേബിള്‍ കമ്പനിയുടെ ആധുനികവത്കരണവും ഉൽപാദന ക്ഷമത വർധന പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക മികവുള്ളവരെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് കൊണ്ടുവരും. നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ വൈദ്യുതി ബസ് അടക്കമുള്ള നവീന ആശയങ്ങളോടെ സംരക്ഷിക്കുന്നത് സര്‍ക്കാര്‍ നയത്തി​െൻറ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം. സ്വരാജ് എം.എല്‍.എ, വ്യവസായ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയും ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാനുമായ കെ. രാധാകൃഷ്ണന്‍, കമ്പനി മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, റിയാബ് ചെയര്‍മാന്‍ എം.പി. സുകുമാരന്‍ നായര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, വകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, കെ.എസ്.ഇ.ബി മാനേജിങ് ഡയറക്ടര്‍ എന്‍.എസ്. പിള്ള, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ. ബിജു, തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ചന്ദ്രിക ദേവി, വാര്‍ഡ് കൗണ്‍സിലര്‍ കെ. ബിജു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story