Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅസിസ്​റ്റൻറ് പ്രഫസർ...

അസിസ്​റ്റൻറ് പ്രഫസർ നിയമനം

text_fields
bookmark_border
ആലപ്പുഴ: മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ പ്ലാൻറ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രഫസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്സി അഗ്രികൾചറും (പ്ലാൻറ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ്) നെറ്റും യോഗ്യത ഉണ്ടായിരിക്കണം. പ്രായം ജനുവരി ഒന്നിന് പരമാവധി 40 . പ്രതിമാസം 35,000 രൂപ വേതനം ലഭിക്കും. പട്ടികവിഭാഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും നിയമപ്രകാരമുള്ള വയസ്സിളവ് ഉണ്ടാകും. താൽപര്യമുള്ളവർ 18ന് രാവിലെ 10ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന വാക്-ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kau.in ഫോൺ: 0477 -2702245. അപേക്ഷിക്കാം ആലപ്പുഴ: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷനൽ ലൈവ്സ്റ്റോക്ക് മിഷൻ (എൻ.എൽ.എം) ഫോഡർ െപ്രാഡക്ഷൻ പദ്ധതി പ്രകാരം പുൽകൃഷി ചെയ്യുന്നതിന് ഹെക്ടർ ഒന്നിന് 30,000 രൂപ വരെ ധനസഹായം നൽകും. കുറഞ്ഞത് 50 സ​െൻറ് ഭൂമിയിൽ പുൽകൃഷി നടത്തണം. ഭൂമി സ്വന്തമായിട്ടില്ലാത്തവർക്ക് പാട്ടത്തിന് എടുത്ത് ചെയ്യാം. താൽപര്യമുള്ള കർഷകർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് അപേക്ഷകൾ ഒരാഴ്ചക്കകം നൽകണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. മത്സ്യബന്ധനത്തിന് ഇറങ്ങരുത് ആലപ്പുഴ: ലക്ഷദ്വീപിലും കേരളത്തി​െൻറ തീരപ്രേദശത്തും 13വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിനോട് ചേർന്ന പ്രദേശങ്ങളിലും അറബിക്കടലി​െൻറ തെക്കുപടിഞ്ഞാറ്, മധ്യഭാഗം, വടക്കുഭാഗം എന്നിവിടങ്ങളിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനിറങ്ങരുത്. പ്രാദേശികതല ദുരന്തനിവാരണ കമ്മിറ്റി രൂപവത്കരിച്ചു ആലപ്പുഴ: ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അഞ്ച് പഞ്ചായത്തുകളിൽ പ്രാദേശികതല ദുരന്തനിവാരണ കമ്മിറ്റികൾ രൂപവത്കരിച്ചു. ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി പ്രാദേശികതല ദുരന്തനിവാരണ കമ്മിറ്റികളാണ് രൂപവത്കരിച്ചത്. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി നിർദിഷ്ട വിവിധോദ്ദേശ്യ അഭയകേന്ദ്രങ്ങളാണ് ഇത്. ജില്ലയിൽ മാരാരിക്കുളം നോർത്ത്, കൈനകരി, പുറക്കാട്, കരുവാറ്റ, ചെറുതന എന്നിവിടങ്ങളാണ് െതരഞ്ഞെടുത്തത്. യോഗത്തിൽ െഡപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) പി.എസ്. സ്വർണമ്മ അധ്യക്ഷത വഹിച്ചു. സംസ്ഥാന പദ്ധതി നിർവഹണ യൂനിറ്റിലെ ഉദ്യോഗസ്ഥരായ കെ.ജെ. സിറിയിക്, ആനന്ദ് രാജ് എം.എ എന്നിവർ പ്രദേശികതല ദുരന്തനിവാരണ കമ്മിറ്റികളുടെ ആവശ്യകതയെയും കമ്മിറ്റി രൂപവത്കരണത്തെപ്പറ്റിയും ക്ലാസെടുത്തു. റവന്യൂ, ഇറിഗേഷൻ, ഫിഷറീസ്, പൊലീസ്, ഫയർ ആൻഡ് െറസ്ക്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡൻറ്, കുടുംബശ്രീ പ്രവർത്തകർ, ജില്ല കമ്യൂണിറ്റി മൊബിൈലസർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാനുതകുന്ന തരത്തിൽ അതത് പഞ്ചായത്തുകളിലെ തെരെഞ്ഞടുക്കപ്പെടുന്ന അംഗങ്ങളെ ഉൾപ്പെടുത്തി കർമസേനയും രൂപവത്കരിക്കും. ഇവർക്ക് വിദഗ്ധ പരിശീലനം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story