Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.പി.എൽ ലിസ്​റ്റിൽ...

'ബി.പി.എൽ ലിസ്​റ്റിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ് നടപ്പാക്കണം'

text_fields
bookmark_border
അമ്പലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ മുഴുവൻ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് കത്തോലിക്ക മത്സ്യത്തൊഴിലാളി യൂനിയൻ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാരണത്താൽ ചികിത്സ ആനുകൂല്യങ്ങളോ വിദ്യാഭ്യാസ, ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. പൊന്തുംവല ഉപയോഗിച്ച് ഉപജീവനം നടത്തുന്നവരുടെ മത്സ്യബന്ധന ഉപകരണങ്ങൾ രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കണം. മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ പേര് രജിസ്റ്റർ ചെയ്ത് ക്ഷേമനിധി വിഹിതം അടക്കുന്ന 60ന് മുകളിൽ പ്രായമായ പെൻഷൻ വാങ്ങുന്നവർക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം തിരികെ ലഭിക്കുന്നതിനാവശ്യമായ സഹായ നടപടി സ്വീകരിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, ജി. സുധാകരൻ എന്നിവർക്ക് നേരിൽ നിവേദനം നൽകാനും യൂനിയൻ തീരുമാനിച്ചു. ഫാ. പോൾ ജെ. അറക്കൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഫാ. സ്റ്റീഫൻ എം. പുന്നക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ക്ലീറ്റസ് വെളിയിൽ, പീറ്റർകുട്ടി തൈപ്പറമ്പിൽ, ഡെന്നി ആൻറണി, തോമസ് കൂട്ടുങ്കൽ, രാജു പനക്കൽ, മാർട്ടിൻ ഈരേശ്ശേരി, ജോയി പണിക്കവീട്ടിൽ, ജോൺകുട്ടി അരേശ്ശേരിൽ, പീറ്റർ പുതുപ്പറമ്പിൽ, ജോസ് കൊച്ചിക്കാരൻ വീട്, സൈമൺ വടക്കേൈക്കയിൽ, നിക്സൺ പൂന്ത്രശ്ശേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story