Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടികൾക്ക്...

കുട്ടികൾക്ക് ഒരുങ്ങുന്നത് ആധുനിക പഠന സൗകര്യങ്ങൾ -മന്ത്രി

text_fields
bookmark_border
കുട്ടികൾക്ക് ഒരുങ്ങുന്നത് ആധുനിക പഠന സൗകര്യങ്ങൾ -മന്ത്രി ചാരുംമൂട്: വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി കുട്ടികൾക്ക് ആധുനിക പഠന സൗകര്യങ്ങളാണ് ഒരുങ്ങുന്നതെന്ന് മന്ത്രി പി. തിലോത്തമൻ. നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്ര ഭരണസമിതിയുടെ വിദ്യാഭ്യാസ സാമൂഹികക്ഷേമ പദ്ധതിയായ 'പരബ്രഹ്മ വിദ്യാജ്യോതി -2018‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുസമൂഹത്തി​െൻറ സഹകരണത്തോടെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണ് സർക്കാറെന്നും മന്ത്രി പറഞ്ഞു. ക്ഷേത്ര ഭരണ സമിതി പ്രസിഡൻറ് പി.ബി. ഉത്തമൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഗ്രാൻഡുകളും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകളും മന്ത്രി വിതരണം ചെയ്തു. പുന്നക്കാകുളങ്ങര മാധവനുണ്ണിത്താൻ സ്മാരക കാഷ് അവാർഡുകളുടെ വിതരണം കൊടിക്കുന്നിൽ സുരേഷ് എം.പിയും നെടുകുളഞ്ഞി ഗോവിന്ദപ്പിള്ള സ്മാരക കാഷ് അവാർഡുകളുടെ വിതരണം ആർ. രാേജഷ് എം.എൽ.എയും നിർവഹിച്ചു. പ്രീ - പ്രൈമറി കട്ടികൾക്ക് ജില്ല പഞ്ചായത്തംഗം വിശ്വൻ പടനിലം യൂനിഫോം വിതരണം ചെയ്തു. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ മുഖ്യാതിഥിയായിരുന്നു. മാധ്യമ പ്രവർത്തകൻ ആർ. അജിത്കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. അശോകൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം നളിനി ദേവദാസ്, ക്ഷേത്രസമിതി സെക്രട്ടറി എം. അനൂപ്, മുൻ പ്രസിഡൻറ് ആർ. ശശിധരൻ, ഭാരവാഹികളായ കെ. രാജു, ഡി. സജി, എസ്. സജിമോൻ, എം.എസ്. ഉണ്ണിത്താൻ, സി.ആർ. വേണുഗോപാൽ, എം. ശശികുമാർ, ജി. മുരളീധരൻ, എസ്. രാമകൃഷ്ണൻ, ശശിധരൻ പിള്ള, സത്യൻ പിള്ള, പി.പി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story