Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉണങ്ങിയ മരം വീടിന്...

ഉണങ്ങിയ മരം വീടിന് ഭീഷണിയാകുന്നു

text_fields
bookmark_border
ചാരുംമൂട്: കെ.പി റോഡരികിലെ ഉണങ്ങിയ കാറ്റാടി മരം വീടിന് ഭീഷണിയാകുന്നു. തത്തംമുന്ന ശംഖപ്പറമ്പിൽ കൊച്ചുപാർവ്വതിയും (75) കുടുംബവും താമസിക്കുന്ന വീടിന് മുകളിലേക്ക്‌ ചരിഞ്ഞുനിൽക്കുകയാണ് കാറ്റാടി മരം. മരുമകൾ ശ്രീജ, ഇവരുടെ കുട്ടികളായ അഖിൽ, അഷ്ടമി എന്നിവരടങ്ങുന്ന കുടുംബമാണ് താമസക്കാർ. ചെറിയ കാറ്റ് വീശിയാൽപോലും വീടുവിട്ട് വെളിയിലേക്ക് പോകേണ്ട അവസ്ഥയിലാണ് ഈ കുടുംബം. കാറ്റാടി മരം നിലംപതിച്ചാൽ വൈദ്യുതി ലൈനിനും നാശനഷ്ടം ഉണ്ടാകാൻ സാധ്യത ഏറെയാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കെ.പി റോഡിലേക്ക് വീണാലും അപകടസാധ്യതയുണ്ട്. മരം മുറിക്കണമെന്ന് വീട്ടുകാരും നാട്ടുകാരും ആറുമാസമായി അധികൃതരോട് ആവശ്യപ്പെടുന്നു. പക്ഷേ, നടപടി ഉണ്ടായിട്ടില്ല. മരം മുറിച്ചുനീക്കാൻ പഞ്ചായത്ത്, പൊതുനിരത്ത് വിഭാഗം കറ്റാനം ഓഫിസ്, വൈദ്യുതി ബോർഡ് എന്നിവക്കെല്ലാം വീണ്ടും പരാതി നൽകി കാത്തിരിക്കുകയാണ് ഇവർ.
Show Full Article
TAGS:LOCAL NEWS 
Next Story