Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

'മാപ്പുനൽകുക...നിവൃത്തികേടുകൊണ്ടാണ്'; മോഷണമുതൽ കത്തിനൊപ്പം തിരികെ നൽകി കള്ളൻ

text_fields
bookmark_border
അമ്പലപ്പുഴ: 'മാപ്പുനൽകുക...നിവൃത്തികേടുകൊണ്ട് സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരുകാര്യം ചെയ്യില്ല...'കരുമാടി സ്വദേശി മധുകുമാറി​െൻറ വീടി​െൻറ ഗേറ്റിൽ വ്യാഴാഴ്ച രാവിലെ കണ്ട കത്തിലെ വരികളാണിത്. ഒപ്പം കഴിഞ്ഞദിവസം വീട്ടിൽനിന്ന് മോഷണംപോയ ഒന്നര പവ​െൻറ ആഭരണങ്ങളുമുണ്ട്. കുറ്റബോധത്താൽ മോഷണമുതൽ തിരികെ നൽകിയ അജ്ഞാതനായ മോഷ്ടാവ് നാട്ടിലെ താരമായി. ചൊവ്വാഴ്ചയാണ് തകഴി പഞ്ചായത്ത് രണ്ടാം വാർഡിൽ സ്വരസുധയിൽ മധുകുമാർ കുടുംബസമേതം കരുവാറ്റയിലെ ബന്ധുവീട്ടിലേക്ക് പോയത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് പിറ്റേന്ന് തിരിച്ചെത്തിയപ്പോൾ വീടി​െൻറ പിൻഭാഗത്തെ വാതിൽ പൊളിഞ്ഞനിലയിൽ കണ്ടു. അലമാര കുത്തിത്തുറന്ന് മധുകുമാറി​െൻറ ഭാര്യ റീനയുടെ മോതിരവും കമ്മലും ലോക്കറ്റുമുൾപ്പെടെ ഒന്നര പവനാണ് മോഷ്ടിച്ചത്. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിൽ പൊലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പും നടത്തി. അന്വേഷണം പുരോഗമിക്കുന്നതിനിെടയാണ് സ്വർണം ഒരുഗ്രാംപോലും കുറവില്ലാതെ പൊതിഞ്ഞ് കള്ളൻ വീട്ടുമുറ്റത്തെത്തിച്ചത്. കളവുപോയ മുതൽ തിരിച്ചുകിട്ടിയ സന്തോഷത്തിൽ കുടുംബം പരാതി പിൻവലിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story