Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭാര്യയുടെ...

ഭാര്യയുടെ ഫേസ്​ബുക്ക്​​ പോസ്​റ്റ്​ അവജ്ഞയോടെ തള്ളണമെന്ന്​ ജോൺ ഫെർണാണ്ടസ്​ എം.എൽ.എ

text_fields
bookmark_border
കൊച്ചി: അഭിമന്യുവി​െൻറ കൊലയാളികളെ സംരക്ഷിക്കുന്നത് ആരെന്ന് സി.പി.എം അന്വേഷിക്കണമെന്നതടക്കം പരാമർശമുള്ള ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് അവജ്ഞയോടെ തള്ളണമെന്ന് ജോൺ ഫെർണാണ്ടസ് എം.എൽ.എ. വിവാദത്തെത്തുടർന്ന് പോസ്റ്റ് പിൻവലിച്ചെങ്കിലും പാർട്ടിയിൽ ചർച്ചയായതിനെത്തുടർന്നാണ് എം.എൽ.എ വിശദീകരണവുമായി രംഗത്തെത്തിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പോസ്റ്റിലുള്ളതെന്നും എം.എൽ.എ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. സുഹൃത്തായ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ഫോൺ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ എന്ന നിലയിലായിരുന്നു ആംഗ്ലോ ഇന്ത്യൻ എം.എൽ.എ ജോൺ ഫെർണാണ്ടസി​െൻറ ഭാര്യയും ഡി.വൈ.എഫ്.െഎ സംസ്ഥാന സമിതി മുൻ അംഗവുമായ എൻ.പി. ജെസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊച്ചിയിലെ അമരാവതി ഗവ. യു.പി സ്കൂളി​െൻറ സ്ഥലം കൈയേറി ഗേറ്റും ബോർഡും വെക്കാൻ ഹിന്ദു വർഗീയവാദികൾക്ക് സി.പി.എം നേതൃത്വം ഒത്താശ ചെയ്തു, ആർ.എസ്.എസുകാരും എസ്.ഡി.പി.െഎക്കാരും സി.പി.എമ്മിലടക്കം നുഴഞ്ഞുകയറി, ഇവരാണ് അഭിമന്യുവിനെ കൊന്നവർക്ക് എല്ലാ സംരക്ഷണവും നൽകിയത് തുടങ്ങിയ ആരോപണങ്ങളും സുഹൃത്ത് ഉന്നയിച്ചതായി പോസ്റ്റിൽ പറഞ്ഞിരുന്നു. പാർട്ടി നേതൃത്വം ഇടപെട്ട് മണിക്കൂറുകൾക്കകം പോസ്റ്റ് പിൻവലിപ്പിക്കുകയും സി.പി.എമ്മിന് എസ്.ഡി.പി.െഎയുമായി ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മറ്റൊരു പോസ്റ്റിൽ ജെസി വിശദീകരിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ ജെസിയോട് ഫോണിൽ സംസാരിച്ച കാര്യങ്ങളാണ് പോസ്റ്റിലുള്ളതെന്നും അവയെല്ലാം സത്യവിരുദ്ധമാണെന്നുമാണ് എം.എൽ.എയുടെ വിശദീകരണം. സി.പി.എമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവരെ സഹായിക്കുന്ന ഒരുവാക്കുപോലും പ്രവർത്തകരിൽനിന്നും അനുഭാവികളിൽനിന്നും ഉണ്ടാകാൻ പാടില്ല. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിരോധത്തി​െൻറ ഭാഗമായി എസ്.ഡി.പി.െഎ പല തന്ത്രങ്ങളും സ്വീകരിക്കുന്നുണ്ട്. സി.പി.എമ്മി​െൻറ സഹായമുണ്ടെന്ന വ്യാജവാർത്ത പ്രചരിപ്പിക്കുന്നതും ഇതി​െൻറ ഭാഗമാണ്. ഇതിനെ സാധൂകരിക്കും വിധത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിലെ അഭിപ്രായപ്രകടനം വാസ്തവവിരുദ്ധമാണെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story