Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിഎച്ച്.ഡി...

പിഎച്ച്.ഡി പ്രബന്ധാവതരണത്തിനിടെ ഭക്ഷണം വിള​േമ്പണ്ടെന്ന് സർവകലാശാല

text_fields
bookmark_border
കൊച്ചി: പിഎച്ച്.ഡി പ്രബന്ധാവതരണത്തിനിടെ ഭക്ഷണം വിളമ്പുന്നത് കേരള സർവകലാശാല നിർത്തുന്നു. ഗവേഷണ നടപടിക്രമങ്ങളുടെ കാര്യഗൗരവം ഇത് ഇല്ലാതാക്കുന്നുവെന്ന് വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. മാസങ്ങൾക്കുമുേമ്പ വൈസ് ചാൻസലർക്ക് അടക്കം പരാതി ലഭിച്ചിരുന്നെന്നാണ് വിവരം. മാർച്ച് 24ന് സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്ത് എടുത്ത തീരുമാനം അറിയിച്ച് ഈ മാസമാണ് സർക്കുലർ പുറപ്പെടുവിച്ചത്. മുമ്പ് ആരോ തുടങ്ങിവെച്ച ഭക്ഷണ വിതരണം കീഴ്വഴക്കംപോലെ തുടരുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും. ആളുകളെ സ്വാധീനിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് തടയാൻ സർക്കുലർ ഇറക്കിയത്. പ്രബന്ധം വിലയിരുത്താൻ എത്തുന്ന വൈവ ചെയർമാന് യൂനിവേഴ്സിറ്റി െഗസ്റ്റ് ഹൗസിൽത്തന്നെ താമസ സൗകര്യം ഒരുക്കിയാൽ മതിയെന്നും സർവകലാശാല വകുപ്പ് തലവന്മാർക്ക് നൽകിയ സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. പ്രബന്ധാവതരണം ആഡംബരങ്ങൾ ഒഴിവാക്കി കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തിൽ വീഴ്ചയില്ലെന്ന് ഉറപ്പാക്കേണ്ടത് അതത് വകുപ്പ് തലവന്മാരാണ്. പ്രബന്ധം സമർപ്പിച്ചശേഷം പാനൽ തീരുമാനിക്കുന്നതനുസരിച്ച് വിശദമായ വിലയിരുത്തലിന് മൂന്ന് മുതിർന്ന പ്രഫസർമാർക്ക് അയച്ചുകൊടുക്കുകയാണ് പതിവ്. ഇവർ അനുമതി നൽകുന്നതോടെയാണ് അവതരണം. വിശദ ചോദ്യോത്തരങ്ങൾ അടങ്ങുന്ന ഈ സെഷൻ ഗൗരവമേറിയതാണ്. എന്നാൽ, ഭക്ഷണ വിതരണമടക്കം കാര്യങ്ങൾ ഇത് ഇല്ലാതാക്കുമെന്നാണ് വിലയിരുത്തൽ. എം.ജി സർവകലാശാലയിൽ ചായമാത്രം വിതരണം ചെയ്യുന്ന പതിവുണ്ട്. എന്നാൽ, കേരള സർവകലാശാലയിൽ കാര്യങ്ങൾ അതിനുമപ്പുറമായിരുന്നെന്നാണ് ഗവേഷണ വിദ്യാർഥികൾ പറയുന്നത്. പരാതിയെ തുടർന്നല്ല, സിൻഡിക്കേറ്റ് യോഗത്തിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. -ഷംനാസ് കാലായി
Show Full Article
TAGS:LOCAL NEWS 
Next Story