Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസപ്പോര്‍ട്ട് എൻജിനീയർ...

സപ്പോര്‍ട്ട് എൻജിനീയർ ഒഴിവ്​

text_fields
bookmark_border
കൊച്ചി: പട്ടികവർഗ വികസന വകുപ്പി​െൻറ നിലമ്പൂര്‍, കാസര്‍കോട് ഓഫിസുകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്കും ഒഴിവുവരുന്ന മറ്റ് ജില്ല ഓഫിസുകളിലേക്കും സപ്പോര്‍ട്ട് എൻജിനീയറുടെ താൽക്കാലിക ഒഴിവുണ്ട്. ബി.ടെക്/ എം.സി.എ/ എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്)/ ബി.ഇ (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയിലേതെങ്കിലും പാസായ പട്ടികവർഗത്തില്‍പ്പെടുന്ന ഉദ്യോഗാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 16,500 രൂപ പ്രതിഫലമായി ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടുകൂടിയ അപേക്ഷ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂർണിമ, ടി.സി 81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം-695 014 എന്ന വിലാസത്തില്‍ ഇൗ മാസം 20നുമുമ്പ് ലഭിക്കത്തക്കവിധം അയക്കണം. ഇ-മെയിൽ: cybersricdit@gmail.com. ഫോണ്‍: 98954 78273.
Show Full Article
TAGS:LOCAL NEWS 
Next Story