Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.ജി.ഒ യൂനിയൻ ...

എൻ.ജി.ഒ യൂനിയൻ മാർച്ചും ധർണയും നടത്തി

text_fields
bookmark_border
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂനിയ​െൻറ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവ്, ആലുവ കെ.എസ്.ആർ.ടി.സി ടാക്സി സ്റ്റാൻഡ്, മൂവാറ്റുപുഴ മുനിസിപ്പൽ ഒാഫിസ് അങ്കണം എന്നിവിടങ്ങളിലേക്ക് ജീവനക്കാർ മാർച്ചും ധർണയും നടത്തി. എറണാകുളത്ത് യൂനിയൻ സംസ്ഥാന ൈവസ് പ്രസിഡൻറ് സുജാത കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ല ജോയൻറ് സെക്രട്ടറി കെ.എസ്. ഷാനിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കെ. സുനിൽകുമാർ സ്വാഗതവും ജില്ല സെക്രേട്ടറിയറ്റ് അംഗം ആർ. ഹരികുമാർ നന്ദിയും പറഞ്ഞു. ആലുവയിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എൻ. ബാബു ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് പി.ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ജോഷി പോൾ സ്വാഗതവും സെക്രട്ടറി എസ്.എ. മുസ്തഫ കമാൽ നന്ദിയും പറഞ്ഞു. മൂവാറ്റുപുഴയിൽ സംസ്ഥാന കമ്മിറ്റി അംഗം എം.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് പി.എൻ. ഷീല അധ്യക്ഷത വഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ ടി.എം. സജീവൻ സ്വാഗതവും എം.കെ. ബോസ് നന്ദിയും പറഞ്ഞു. 15ാം ധനകാര്യ കമീഷ​െൻറ പ്രതിലോമകരമായ നിലപാടുകൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും നിർവചിക്കപ്പെട്ട പെൻഷൻ ഉറപ്പാക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പരിപാടി.
Show Full Article
TAGS:LOCAL NEWS 
Next Story