Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴയിൽ അരൂർ മേഖലയിൽ...

മഴയിൽ അരൂർ മേഖലയിൽ ജനജീവിതം സ്തംഭിച്ചു

text_fields
bookmark_border
അരൂർ: റോഡുകളും വഴികളും വെള്ളത്തിലായതോടെ കൂലിപ്പണിക്കാർ കഷ്ടത്തിലായി. എറണാകുളം, കൊച്ചി മേഖലയിലെ കെട്ടിട നിർമാണം, കച്ചവടം എന്നിവയെ ആശ്രയിച്ചാണ് അരൂർ മേഖലയിലെ ആയിരങ്ങൾ കഴിയുന്നത്. നിർത്താതെയുള്ള മഴ കെട്ടിട നിർമാണമേഖലയെ ബാധിച്ചതോടെ ആയിരങ്ങൾ തൊഴിൽരഹിതരായി. വഴിയോര കച്ചവടക്കാരും പട്ടിണിയിലായി. തീരമേഖല ഏറെയുള്ള അരൂരിൽ കായലോരെത്ത വീടുകളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള നടപടി ഇനിയുമുണ്ടായില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. അരൂരിലെ വ്യവസായകേന്ദ്രത്തിലെ എല്ലാ റോഡും വെള്ളത്തിലായതോടെ തൊഴിലാളികൾക്ക് കാൽ നടയായി കമ്പനികളിലെത്താൻ കഴിയാതായി. മാലിന്യം കൂടിക്കുഴഞ്ഞ് കിടക്കുന്ന വെള്ളത്തിൽ മുട്ടോളം നീന്തിയാണ് സ്ത്രീ തൊഴിലാളികൾ ഉൾെപ്പടെ സഞ്ചരിക്കുന്നത്. വെള്ളക്കെട്ട് രൂക്ഷമായ റോഡിൽ മരപ്പാലമിട്ടാണ് ചിലയിടങ്ങളിൽ തൊഴിലാളികൾ സഞ്ചരിക്കുന്നത്. മഴ തുടർന്നാൽ തീരമേഖലയിൽ സൗജന്യ ആഹാര വിതരണത്തിന് സർക്കാർ തയാറാകണമെന്ന ആവശ്യം ഉയരുന്നുണ്ട്. ലയണ്‍സ് ക്ലബ് ചേര്‍ത്തലയില്‍ സുരക്ഷ കാമറകള്‍ സ്ഥാപിക്കും ചേര്‍ത്തല: നഗരത്തിലെ റോഡ് സുരക്ഷക്ക് കാമറകള്‍ സ്ഥാപിച്ചുനല്‍കുമെന്ന് ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ട്രാഫിക് െപാലീസുമായി സഹകരിച്ച് പ്രധാന ജങ്ഷനുകളില്‍ നിരീക്ഷണ കാമറകളാണ് സ്ഥാപിക്കുന്നത്. ഇേതാടൊപ്പം വൈവിധ്യമാര്‍ന്ന സാമൂഹികസേവന പദ്ധതികളും നടപ്പാക്കുമെന്ന് പ്രസിഡൻറ് ജോസ് സിറിയക്, സെക്രട്ടറി മധുബെന്‍ എബ്രഹാം, ട്രഷറര്‍ യു.എസ്. ഉണ്ണികൃഷ്ണന്‍, സോണ്‍ ചെയര്‍മാന്‍ ടോമിച്ചന്‍ ഇണ്ടിക്കുഴി എന്നിവര്‍ പറഞ്ഞു. സ്‌നേഹഭവനം പദ്ധതി പ്രകാരം രണ്ട് കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കും. അർബുദബാധിതരായ കുട്ടികള്‍ക്ക് ചികിത്സ സഹായമായി മാസം 2000 രൂപവീതം നല്‍കും. 100 സൗജന്യ തിമിര ശസ്ത്രക്രിയകള്‍ നടത്തും. പ്രഫഷനല്‍ കോളജുകളില്‍ പ്രവേശനം നേടിയ പാവപ്പെട്ട കുട്ടികള്‍ക്ക് ഒരുവര്‍ഷത്തെ പഠനച്ചെലവ് പൂര്‍ണമായും നല്‍കും. ലഹരിവിരുദ്ധ ബോധവത്കരണം, ജൈവകൃഷി പ്രോത്സാഹനം എന്നിവയും നടപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച ലയണ്‍സ് ക്ലബ് ഹാളില്‍ നടത്തും. വൈകീട്ട് 7.30ന് ചേരുന്ന സമ്മേളനത്തില്‍, ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ സാബു കരിക്കാശ്ശേരി മുഖ്യാതിഥിയാകും. പ്രസിഡൻറ് പ്രഫ. മാത്യു ജോർജ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story