Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടകരമായ മരങ്ങൾ...

അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിൽ അനാസ്ഥ

text_fields
bookmark_border
അമ്പലപ്പുഴ: റോഡരികിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ. ദേശീയ, സംസ്ഥാന പാതയോരങ്ങളിലാണ് അപകടകരമായ രീതിയിൽ മരങ്ങൾ നിൽക്കുന്നത്. കാലവർഷം ശക്തമായിട്ടും ഇവ വെട്ടിമാറ്റാൻ പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ ഇതുവരെ തയാറായിട്ടില്ല. രണ്ടാഴ്ചക്കിടെ നീർക്കുന്നത്ത് രണ്ട് സ്ഥലത്താണ് കൂറ്റൻ തണൽ മരങ്ങൾ നിലംപൊത്തിയത്. കാറ്റിൽ ഇവ നിലംപൊത്തി ദുരന്തമുണ്ടാകുമെന്ന് ജനപ്രതിനിധികളടക്കം നിരവധി പേർ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ ഇത് അവഗണിക്കുകയായിരുന്നു. നീർക്കുന്നം ജങ്ഷന് സമീപം കഴിഞ്ഞ ദിവസവും തണൽമരം നിലംപൊത്തി. കഴിഞ്ഞദിവസം വൈകീട്ടോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകിയത്. ഭാഗ്യംകൊണ്ട് ദുരന്തം ഒഴിവാകുകയായിരുന്നു. നിലംപൊത്തിയ മരം വൈദ്യുതി ലൈനിനുമുകളിലാണ് വീണത്. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് ഇവ വെട്ടിമാറ്റിയശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. കാലവർഷത്തിനുമുമ്പ് ഇത്തരം അപകടാവസ്ഥയിലായ മരങ്ങൾ വെട്ടിമാറ്റാൻ അധികൃതർ നടപടി സ്വീകരിച്ചില്ല. ഇത് തുടർച്ചയായ അപകടത്തിനും കാരണമാവുകയാണ്. വെട്ടിമാറ്റാൻ തൊഴിലാളികളെ കിട്ടുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, കാലവർഷാരംഭത്തിനുമുമ്പ് ഇവ വെട്ടിമാറ്റാൻ കരാർ നൽകാനും ഉദ്യോഗസ്ഥർ തയാറായില്ല. കലക്ടർ ഇടപെട്ട് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story