Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുമ്പളങ്ങി-അരൂർ...

കുമ്പളങ്ങി-അരൂർ കെൽട്രോൺ ഫെറി ബോട്ട് ചങ്ങാടം സർവിസ്​ മുടങ്ങിയിട്ട്​ മൂന്നുദിവസം

text_fields
bookmark_border
അരൂർ: കുമ്പളങ്ങി-അരൂർ കെൽട്രോൺ ഫെറിയിൽ മൂന്നുദിവസം തുടർച്ചയായി ബോട്ട് ചങ്ങാടം സർവിസ് മുടങ്ങിയത് യാത്രക്കാരെ വലച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ സർവിസ് നടത്തരുതെന്ന് അരൂർ ഗ്രാമപഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ, പിന്നെയും സർട്ടിഫിക്കറ്റില്ലാതെ സർവിസ് നടത്തിയപ്പോൾ അരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോജോസ് ബൈജു അരൂർ പൊലീസിൽ പരാതി നൽകി. ഇതേതുടർന്ന് പൊലീസ് ഫെറിയിലെത്തി ബോട്ട് പിടിച്ചെടുത്തു. കായലോരത്തുതന്നെ ബോട്ട് കുറ്റികളിൽ ബന്ധിപ്പിച്ചു. സർവിസ് നിലച്ചതോടെ കുമ്പളങ്ങി, അരൂർ ഭാഗങ്ങളിലെ യാത്രക്കാരാണ് വലഞ്ഞത്. കുമ്പളങ്ങിയിൽനിന്ന് അരൂരിൽ ദേശീയപാതയിലെത്തേണ്ടവർ എഴുപുന്ന-കുമ്പളങ്ങി പാലം വഴി കടന്ന് കിലോമീറ്ററുകൾ ചുറ്റിത്തിരിഞ്ഞാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത്. ബോട്ട് ചങ്ങാടം സർവിസ് നിലച്ചപ്പോൾ ബദൽ സംവിധാനം ഒരുക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകാതിരുന്നതിൽ പ്രതിഷേധം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story