Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയർ മേഖലയിലെ...

കയർ മേഖലയിലെ പ്രതിസന്ധി: തൊഴിലാളി സംഘടനകൾ സമരത്തിലേക്ക്

text_fields
bookmark_border
ചേർത്തല: കയർ തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തര സർക്കാർ ഇടപെടൽ അവശ്യപ്പെട്ട് ചെറുകിട ഉൽപാദകരും കയർ തൊഴിലാളികളും സമരത്തിലേക്ക്. പിരി തൊഴിലാളികൾക്ക് ദിവസം 500 രൂപ കൂലി, നിയന്ത്രിത വിലയ്ക്ക് ചകിരി ലഭ്യമാക്കുക, ക്ഷേമനിധി വിഹിതം അടച്ചവർക്ക് രണ്ടുപെൻഷൻ അനുവദിക്കുക, 2000 രൂപ പ്രതിമാസം പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ സമരത്തിനൊരുങ്ങുന്നത്. സമരപ്രഖ്യാപനത്തി​െൻറ ഭാഗമായി ചേർത്തല കയർ തൊഴിലാളി ക്ഷേമനിധി ഓഫിസിലേക്ക് കയർ തൊഴിലാളി ഫെഡറേഷ​െൻറയും കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷ​െൻറയും സംയുക്ത ആഭിമുഖ്യത്തിൽ 23ന് രാവിലെ 10ന് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു. സമരപ്രഖ്യാപന കൺവെൻഷൻ കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേേഷൻ സംസ്ഥാന പ്രസിഡൻറ് കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. എം.ജി. തിലകൻ അധ്യക്ഷത വഹിച്ചു. മധു വാവക്കാട്, അനിൽ ആര്യാട്, ടി.എസ്. ബാഹുലേയൻ, കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു. കക്കൂസ് മാലിന്യം കായലിൽ തള്ളി അരൂർ: ഇടക്കൊച്ചി പാലത്തി​െൻറ അരൂർ ഭാഗത്ത കഴിഞ്ഞരാത്രി കക്കൂസ് മാലിന്യം കായലിൽ തള്ളി. രൂക്ഷ ദുർഗന്ധംമൂലം സമീപത്തെ വ്യവസായശാലകളിലെ തൊഴിലാളികൾക്ക് ഛർദി ഉണ്ടായതിനെത്തുടർന്ന് പണി നിർത്തിവെച്ചു. ഇവിടെനിന്ന് െപാലീസ് സ്റ്റേഷൻ മാറ്റിയതോടെ സാമൂഹികവിരുദ്ധരുടെ താവളമായി പാലം മാറിയിരിക്കുകയാണ്.കരാർ ഏറ്റെടുക്കുന്നവർ മാലിന്യം തള്ളാൻ കണ്ടെത്തുന്നത് രണ്ടുപാലങ്ങളുെടയും അരൂർ ഭാഗത്താണ്. അരൂർ-കുമ്പളം പാലത്തി​െൻറ താഴെ ഭാഗത്ത് മാലിന്യം തള്ളുന്നതിന് വാഹനങ്ങൾ വേറെ ഉണ്ടെങ്കിൽ വണ്ടി ഇടക്കൊച്ചി പാലത്തെ ലക്ഷ്യമാക്കും. ദർശന ഹാളുകൾക്കും മറ്റും അരികിൽ സ്ഥാപിക്കുന്ന താൽക്കാലിക കക്കൂസുകൾ പരിപാടി കഴിയുന്നതോടെ പൊക്കിയെടുത്ത് കായലിൽ തള്ളുന്നത് പതിവാക്കിയിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അരൂർ-ഇടക്കൊച്ചി പാലത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് വ്യവസായികളുടെ സംഘടന ഇൻഡസ്ട്രീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story