Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.സി. ജോർജിെൻറ...

പി.സി. ജോർജിെൻറ പ്രസ്താവന: ചെങ്ങന്നൂരിൽ പ്രതിഷേധം

text_fields
bookmark_border
ചെങ്ങന്നൂർ: പി.സി. ജോര്‍ജ് എം.എല്‍.എയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂനിയന്‍ യൂത്ത് മൂവ്‌മ​െൻറി​െൻറ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എം.എല്‍.എ നിരുത്തരവാദപരമായ പ്രസ്താവന പിന്‍വലിച്ച് എല്ലാ ശ്രീനാരായണീയരോടും പരസ്യമായി മാപ്പുപറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രകടനം യൂനിയന്‍ കണ്‍വീനര്‍ സുനില്‍ വള്ളിയില്‍ ഉദ്ഘാടനം ചെയ്തു. നന്ദാവനം ജങ്ഷനില്‍ സമാപന സമ്മേളനം നടത്തി. സമ്മേളനത്തില്‍ യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ സജി വട്ടമോടിയില്‍, കെ.ആര്‍. മോഹനന്‍, യൂത്ത് മൂവ്‌മ​െൻറ് യൂനിയന്‍ ചെയര്‍മാന്‍ വിനീത് മോഹനന്‍, വൈസ് ചെയര്‍മാന്‍ സതീഷ് ബാബു, കണ്‍വീനര്‍ വിജിന്‍ രാജ്, ജോ. കണ്‍വീനര്‍ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. സൈബര്‍ സേന ആലപ്പുഴ ജില്ല കണ്‍വീനര്‍ പ്രദീപ് ചെങ്ങന്നൂര്‍, സൈബര്‍ സേന ചെങ്ങന്നൂര്‍ യൂനിയന്‍ ചെയര്‍മാന്‍ വിഷ്ണു സജി എന്നിവരും വിവിധ ശാഖ യോഗങ്ങളില്‍നിന്ന് യൂത്ത് മൂവ്‌മ​െൻറ് ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. ഗ്രന്ഥശാല വാർഷികം അമ്പലപ്പുഴ: നീർക്കുന്നം ജനസേവിനി ഗ്രന്ഥശാല എഴുപതാമത് വാർഷികവും ഓണാഘോഷവും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപവത്കരണം ശനിയാഴ്‌ച വൈകീട്ട് അഞ്ചിന് ഗ്രന്ഥശാലയിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കാർത്തികപ്പള്ളി, ചിങ്ങോലി പ്രദേശങ്ങളിലെ മോഷണ പരമ്പര: അന്വേഷണം ഊർജിതം ഹരിപ്പാട്: കാർത്തികപ്പള്ളിയിലും ചിങ്ങോലിയിലും മോഷണ പരമ്പര. ഹരിപ്പാട് സി.ഐ ടി. മേനോജി​െൻറ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാത്തത് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നു. രാത്രി ഭയന്നാണ് വീടുകളിൽ കഴിയുന്നതെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ വ്യാഴാഴ്ച കാർത്തികപ്പള്ളിയിലെ വീട്ടിൽ മോഷണം നടന്നിരുന്നു. ഇത് തിങ്കളാഴ്ചയും നടന്നു. പള്ളിയിലും ക്ഷേത്രത്തിലുമാണ് പിന്നീട് മോഷണം നടന്നത്. കാർത്തികപ്പള്ളി അമ്പഴവേലി മനു വില്ലയിൽ ജോസഫ് മാത്യുവി​െൻറ വീട്ടിൽനിന്ന് ആറര പവ​െൻറ സ്വർണമാലയും 60,000 രൂപയുമാണ് കവർന്നത്. രാവിലെ 11ഓടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. രാവിലെ വീട്ടുകാർ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് മോഷണം അറിയുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്കോഡും എത്തി പരിശോധന നടത്തി മടങ്ങിയെങ്കിലും ആെരയും പിടികൂടാൻ കഴിഞ്ഞില്ല. ഇതിനിടെയാണ് തിങ്കളാഴ്ച രാത്രി കാർത്തികപ്പള്ളി മലങ്കര കത്തോലിക്ക പള്ളി, സ​െൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ എന്നിവിടങ്ങളിൽ കുരിശടികളിലെ കാണിക്കവഞ്ചികൾ, വാതല്ലൂർ കോയിക്കൽ വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ കാണിക്കവഞ്ചി എന്നിവ തകർത്ത് മോഷണം നടത്തിയത്. തിങ്കളാഴ്ച തന്നെയാണ് ചിങ്ങോലിയിൽ ഒരു വീട്ടിൽ മോഷണവും രണ്ട് വീടുകളിൽ മോഷണശ്രമവും നടന്നത്. മൂന്നാം വാർഡിൽ ജറിൻ വില്ലയിൽ പാപ്പച്ച​െൻറ മകൻ ജോബി​െൻറ കഴുത്തിലെ രണ്ട് പവ​െൻറ മാല ഉറങ്ങിക്കിടന്ന സമയത്ത് കവർന്നു. രണ്ടാം വാർഡിൽ കളരി വാതുക്കൽ സുരകുമാർ, എരുമപ്പുറത്ത് ജോൺ മാത്യു എന്നിവരുടെ വീടുകളിലായിരുന്നു മോഷണശ്രമം നടന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയായിരുന്നു. കുരിശടികളിൽ നടന്ന മോഷണത്തിലും ക്ഷേത്രത്തിലെ മോഷണത്തിലും വലിയ തുക നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഹരിപ്പാട് സി.ഐ ടി. മനോജി​െൻറ നേതൃത്വത്തിലെ പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story