Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവധശ്രമം: രണ്ടുപേർ...

വധശ്രമം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മാന്നാർ: ഇറച്ചിക്കോഴി വ്യാപാരിയുടെ മകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ െപാലീസ് പിടിയിൽ. മാവേലിക്കര സ്വദേശികളായ ഡ്രൈവെറയും ക്ലീനറായ വാഹന ഉടമെയയുമാണ് മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാന്നാർ കുറ്റിയിൽ ജങ്ഷൻ മിൽമ റോഡിൽ കോഴിക്കട നടത്തുന്ന മുഹമ്മദ് കനിയുടെ മകൻ വാഷിം അഫ്സലിനെ (23) വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ഇറച്ചിക്കോഴിയെ ഇറക്കിയശേഷം പണം ആവശ്യപ്പെട്ടപ്പോൾ ഇപ്പോഴില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വാഹനമിടിപ്പിച്ചത്. നാട്ടുകാർ വാഹനത്തി​െൻറ താക്കോൽ െപാലീസിനെ ഏൽപിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവി​െൻറ വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റിയിരുന്നു. മെയ്കാട്ടി പൂജ ഇന്ന് മാന്നാര്‍: തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെ മെയ്കാട്ടി പൂജ വെള്ളിയാഴ്ച നടക്കും. രാവിലെ എട്ടിന് മാന്നാര്‍ ബ്രാഹ്മണ സമൂഹമഠത്തി​െൻറ ആഭിമുഖ്യത്തില്‍ രുദ്രജപം, 10ന് മെയ്കാട്ടിപൂജ, നവകം, വൈകീട്ട് 6.30ന് ദീപരാധന, ദീപക്കാഴ്ച, 7.30ന് ഋഷഭവാഹന എഴുന്നള്ളത്ത് എന്നിവ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story