Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസ് സ്കൂട്ടറിലിടിച്ച്...

ബസ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

text_fields
bookmark_border
തൃശൂർ: പുഴയ്ക്കലിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. പുഴയ്ക്കൽ ആമ്പക്കാട് കാഞ്ഞിരപ്പറമ്പിൽ ഉണ്ണികൃഷ്ണ​െൻറ മകൾ കൃഷ്ണേന്ദുവാണ് (18) ബസ് കയറിയിറങ്ങി തൽക്ഷണം മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.20നാണ് അപകടം. പുഴയ്ക്കലിലെ ഇരുചക്ര വ്യാപാര സ്ഥാപനത്തിൽ അറ്റകുറ്റപ്പണിക്ക് നൽകിയ വാഹനം തിരികെയെടുത്ത് മടങ്ങുമ്പോൾ വീടിന് ഒരു കി.മീറ്റർ അകലെയായിരുന്നു അപകടം. ഗതാഗതക്കുരുക്കിൽ‌ കിടന്ന മറ്റൊരു ബസിനെ മറികടന്നെത്തിയ ബസ് സ്ഥാപനത്തിൽനിന്നും റോഡിലേക്ക് കടന്ന കൃഷ്ണേന്ദുവിനെ ഇടിച്ചിട്ടു. ചക്രം കയറി കൃഷ്ണേന്ദു സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തൃശൂർ -കുന്നംകുളം -ചാവക്കാട് റൂട്ടിലോടുന്ന 'ശ്രയണ' ബസാണ് ഇടിച്ചത്. അപകടത്തെത്തുടർന്ന് ബസ്ജീവനക്കാർ ഓടിരക്ഷപ്പെട്ടു. കൃഷ്ണേന്ദു എൽ.എൽ.ബി വിദ്യാർഥിനിയായിരുന്നു. പണികഴിഞ്ഞ വാഹനമെടുത്തു നൽകി കൃഷ്ണേന്ദുവിനെ വീട്ടിലേക്ക് പറ‍ഞ്ഞയച്ച അമ്മാവൻ അപകടം നടക്കുമ്പോൾ സ്ഥാപനത്തിൽ ഉണ്ടായിരുന്നു. മാതാവ്: ഗ്ലിൻസി. സഹോദരി: രാകേന്ദു. വെസ്റ്റ് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വടൂക്കര ശ്മശാനത്തിൽ.
Show Full Article
TAGS:LOCAL NEWS 
Next Story