Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിന്ദു പദ്​മനാഭൻ കേസിൽ ...

ബിന്ദു പദ്​മനാഭൻ കേസിൽ തമിഴ്നാട് സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
ചേർത്തല: കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭ​െൻറ വസ്തു തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മേട്ടുപ്പാളയം മഹാദേവർ പോസ്റ്റ് രാമസ്വാമി ബിൽഡിങ്ങിൽ സി. ഷൺമുഖമാണ് (68) പിടിയിലായത്. ബിന്ദു പദ്മനാഭ​െൻറ പേരിൽ വ്യാജ ഡ്രൈവിങ് ലൈസൻസ് നിർമിച്ച ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. മുക്ത്യാർ രജിസ്റ്റർ ചെയ്യുന്നതിന് ബിന്ദു പദ്മനാഭ​െൻറ പേരിൽ ഹാജരാക്കാനാണ് ഷൺമുഖം മുഖേന സെബാസ്റ്റ്യൻ വ്യാജ ഡ്രൈവിങ് ലൈസൻസ് തയാറാക്കിയത്. നേരേത്ത പിടിയിലായ തങ്കച്ചനിൽനിന്നാണ് ഷൺമുഖത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. തുടർന്ന് ഇയാളെ തന്ത്രപൂർവം ചേർത്തലയിൽ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതി സെബാസ്റ്റ്യനെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. വ്യാജ ഡ്രൈവിങ് ലൈസൻസ്, വ്യാജ എസ്.എസ്.എൽ.സി ബുക്കി​െൻറ പകർപ്പ് എന്നിവയുമായി ബന്ധപ്പെട്ട് പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങാനും തങ്കച്ചനുമായി തെളിവെടുപ്പിനും വെള്ളിയാഴ്ച കോടതിയിൽ അപേക്ഷ നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story