Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കിൽ കടത്തിയ...

ബൈക്കിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ആലപ്പുഴ: ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 1.2 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ഇരവുകാട് മുറിയിൽ മുല്ലാത്തുവളപ്പ് വീട്ടിൽ മുഹമ്മദ് സജാസ് (22), ആലപ്പുഴ തിരുവമ്പാടി തൈവേലിക്കകം വീട്ടിൽ അഷ്കർ (22) എന്നിവരെയാണ് ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.െഎ വി. റോബർട്ടി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുഹമ്മദ് സജാസ് ബൈക്ക് മോഷണക്കേസിലും അഷ്കർ അടിപിടിക്കേസുകളിലും പ്രതിയാണ്. കോയമ്പത്തൂരിൽ ബ്യൂട്ടീഷ്യനായ സജാസ് കമ്പം, ഡിണ്ഡിഗൽ എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ആലപ്പുഴ ടൗൺ, പുന്നപ്ര പ്രദേശങ്ങളിൽ വിൽക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പറവൂർ വാട്ടർ വർക്സ് ജങ്ഷനിൽ ഇവർ പിടിയിലായത്. ആവശ്യക്കാർ അക്കൗണ്ടിൽ പണമിട്ടാൽ കഞ്ചാവ് നേരിട്ട് എത്തിക്കുകയാണ് പതിവ്. പിടിക്കപ്പെടാതിരിക്കാൻ ചെക്ക്പോസ്റ്റുകൾ ഒഴിവാക്കി അതിർത്തിയിലെ ഊടുവഴികളിലൂടെയാണ് കഞ്ചാവ് കടത്ത്. അക്കൗണ്ടിൽ പണം നിക്ഷേപിച്ച പ്രദേശത്തെ പത്തോളം പേർ നിരീക്ഷണത്തിലാണെന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. പ്രിവൻറിവ് ഓഫിസർമാരായ എ. കുഞ്ഞുമോൻ, എം. ബൈജു, എൻ. സതീശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. രവികുമാർ, പി. അനിലാൽ, എസ്.ആർ. റഹീം, ഓംകാർനാഥ്, എസ്. അരുൺ, എൻ.പി. അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story