Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണത്തിന് 200 കോടിയുടെ ...

ഓണത്തിന് 200 കോടിയുടെ വിൽപന ലക്ഷ്യമിട്ട് ഗോദ്റെജ്

text_fields
bookmark_border
കൊച്ചി: ഒാണത്തെ വരവേൽക്കാൻ വൻ ഓഫറുകളുമായി മുൻനിര ഗൃഹോപകരണ നിർമാതാക്കളായ ഗോദ്റെജ് അപ്ലയൻസസ്. നവീന സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കിയുള്ള വാഷിങ് മെഷീൻ, റഫ്രിജറേറ്ററുകൾ, മൈേക്രാവേവ് ഒവനുകൾ, ചെസ്റ്റ് ഫ്രീസറുകൾ തുടങ്ങിയവയാണ് ഗോദ്റെജ് പുറത്തിറക്കുന്നത്. ഓണത്തിന് 200 കോടിയുടെ വിൽപനയാണ് കേരളത്തിൽ ലക്ഷ്യമിടുന്നത്. ആകർഷക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഉൾപ്പെടെ സമ്മാനപദ്ധതികളാണുള്ളത്. കേരളം ഗോദ്റെജിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള വിപണിയാണെന്ന് ബിസിനസ് ഹെഡും എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറുമായ കമൽ നന്തി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇൗ മാസം 15 മുതൽ ആഗസ്റ്റ് 30 വരെ കേരളത്തിൽ മാത്രമാണ് ഒാഫർ. ഗോദ്റെജ് അപ്ലയൻസസ് നാഷനൽ സെയിൽസ് ഹെഡ് സഞ്ജീവ് ജയിൻ, സോണൽ ബിസിനസ് ഹെഡ് ജുനൈദ് ബാബു എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story