Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓഷ്യാനസ് അണ്ടര്‍...

ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ എക്‌സ്‌​േപാ കൊല്ലത്ത്

text_fields
bookmark_border
ബിസിനസ് കൊച്ചി: കടലിലെ അദ്ഭുത കാഴ്ചകളുമായി 'ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ എക്‌സ്‌പോ' ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 20 വരെ കൊല്ലം ആശ്രമം മൈതാനിയില്‍. 6.5 കോടി രൂപ െചലവില്‍ 150 അടി നീളത്തില്‍ നീല്‍ എൻറര്‍ടൈന്‍മ​െൻറ്സ് നിര്‍മിച്ച ഇന്ത്യയിലെ ആദ്യ മൊബൈല്‍ ടണല്‍ അക്വേറിയത്തി​െൻറ ആദ്യ പ്രദര്‍ശനമാണ് കൊല്ലത്തേതെന്ന് മാനേജിങ് ഡയറക്ടര്‍ കെ. നിമില്‍ അറിയിച്ചു. കടലി​െൻറ അടിത്തട്ടിലെ അനേകയിനം മത്സ്യങ്ങളും സസ്യങ്ങളും മറ്റ് ജീവജാലങ്ങളും അടങ്ങുന്ന വിസ്മയ ലോകം ജി.ഐ സ്‌ട്രക്ചറില്‍ അക്രിലിക് ഗ്ലാസുകൊണ്ട് നിര്‍മിച്ച തുരങ്കത്തിലാണ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. 18 രാജ്യങ്ങളില്‍നിന്നുള്ള 16,000 അലങ്കാര മത്സ്യങ്ങളും കടല്‍ ജീവികളും ടണല്‍ അക്വേറിയത്തിലുണ്ടാകും. കടലിനടിയിലൂടെ സഞ്ചരിക്കുന്ന അനുഭൂതിയുണ്ടാകും. പ്രദര്‍ശന നഗരിയിലെ സ്റ്റാളുകളുടെ ബുക്കിങ് ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 98474 31806.
Show Full Article
TAGS:LOCAL NEWS 
Next Story