Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാ. സെബാസ്​റ്റ്യൻ...

ഫാ. സെബാസ്​റ്റ്യൻ മിൽട്ടൺ 'ജീവനാദം' മാനേജിങ്​ എഡിറ്റർ

text_fields
bookmark_border
കൊച്ചി: കേരള ലത്തീൻ കത്തോലിക്കസഭയുടെ മുഖപത്രമായ ജീവനാദത്തി​െൻറ മാനേജിങ് എഡിറ്ററായി ആലപ്പുഴ രൂപതാംഗം ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കലിനെ നിയമിച്ചു. 'ജീവനാദ'ത്തി​െൻറ എപ്പിസ്കോപ്പൽ ചെയർമാനായ ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 'ജീവനാദം' ഓഫിസിൽ ചേർന്ന യോഗത്തിൽ ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിയമന ഉത്തരവ് കൈമാറി. മാനേജിങ് എഡിറ്ററായിരുന്ന ഫാ. ആൻറണി വിബിൻ സേവ്യർ വേലിക്കകത്ത് ഉപരിപഠനത്തിനും സഭാ സേവനത്തിനുമായി അയർലൻഡിലെ ഡബ്ലിൻ അതിരൂപതയിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം. കൊച്ചി രൂപതാംഗമായ ഫാ. ജോസഫ് അലോഷ്യസ് മാളിയേക്കലിനെ (ഫാ. വിപിൻ) അസോസിയേറ്റ് മാനേജിങ് എഡിറ്ററായും വരാപ്പുഴ അതിരൂപതാംഗമായ ഫാ. അനിൽ ആൻറണി തെരുവിലിനെ അസി. മാനേജിങ് എഡിറ്ററായും നിയമിച്ചിട്ടുണ്ട്. വരാപ്പുഴ അതിരൂപതാംഗം സിബി ജോയിയെ കോഓഡിനേറ്റർ/ഓഫിസ് ഇൻ ചാർജായും നിയമിച്ചു. യോഗത്തിൽ കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ, സമുദായ വക്താവും കെ.ആർ.എൽ.സി.സി വൈസ് പ്രസിഡൻറുമായ ഷാജി ജോർജ് എന്നിവർ സംസാരിച്ചു. 'ജീവനാദം' ചീഫ് എഡിറ്റർ ജെക്കോബി സ്വാഗതവും ഫാ. ആൻറണി വിബിൻ സേവ്യർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story