Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല

കേരള സർവകലാശാല

text_fields
bookmark_border
ഒന്നാം വർഷ പി.ജി: കമ്യൂണിറ്റി മെറിറ്റ്, സ്പോർട്സ് േക്വാട്ട പ്രവേശനം തിരുവനന്തപുരം: 2018-19 അധ്യയന വർഷത്തെ പി.ജി കോഴ്സുകളിലെ കമ്യൂണിറ്റി മെറിറ്റ്, സ്പോർട്സ് േക്വാട്ടകളിലേക്കുള്ള അപേക്ഷകൾ, ഏകജാലക സംവിധാനം വഴി സമർപ്പിച്ച അപേക്ഷയുടെ ഒരു പ്രിൻറൗട്ടും അനുബന്ധ രേഖകളും സഹിതം ബന്ധപ്പെട്ട കോളജുകളിൽ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയിൽ കോളജും കോഴ്സും ഉൾപ്പെടുത്തണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31. അപേക്ഷകൾ സർവകലാശാലയിലേക്ക് അയക്കേണ്ട. വൈവ വോസി വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബി.ബി.എ 2013-2014 ബാച്ചി​െൻറ സപ്ലിമ​െൻററി വൈവ വോസി പരീക്ഷ ജൂലൈ 18ന് രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ പാളയം സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷനിൽ നടത്തും. വിദ്യാർഥികൾ ഹാൾ ടിക്കറ്റും േപ്രാജക്ട് റിപ്പോർട്ടി​െൻറ കോപ്പിയും കൊണ്ടുവരണം. പരീക്ഷാഫലം ഫെബ്രുവരിയിൽ നടത്തിയ ബി.എ (ആന്വൽ) അഫ്ദലുൽ ഉലമ ബിരുദ പാർട്ട് I പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 31നകം അപേക്ഷിക്കണം. തോറ്റ വിദ്യാർഥികൾക്ക് ഏപ്രിൽ 2018 സെഷനിലെ പരീക്ഷക്ക് പിഴ കൂടാതെ ജൂലൈ 19 വരെയും 50 രൂപ പിഴയോടെ ജൂലൈ 21 വരെയും 125 രൂപ പിഴയോടെ ജൂലൈ 24 വരെയും അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റും വിശദവിവരങ്ങളും വെബ്സൈറ്റിൽ. സൂക്ഷ്മ പരിശോധന 2017 സെപ്റ്റംബറിൽ നടത്തിയ ബി ആർക് (2013 സ്കീം) നാലാം സെമസ്റ്റർ പരീക്ഷയുടെ സൂക്ഷ്മ പരിശോധനക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി ബി.ആർക് റീവാേല്വഷൻ (EJX) സെക്ഷനിൽ ജൂലൈ 13 മുതൽ ജൂലൈ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം. പ്രവേശന പരീക്ഷ സർവകലാശാലയിലെയും യൂനിവേഴ്സിറ്റി കോളജിലെയും വിവിധ പഠന വകുപ്പുകളിലേക്കും കാര്യവട്ടം ലക്ഷ്മീ ഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷനിലേക്കുമുളള എം.ഫിൽ േപ്രാഗ്രാമുകളിലേക്ക് അഡ്മിഷനുവേണ്ടിയുള്ള പ്രവേശന പരീക്ഷ ജൂലൈ 21 മുതൽ 24 വരെ നടക്കും. ടൈംടേബിളും ഹാൾ ടിക്കറ്റും വെബ്സൈറ്റിൽ. ടൈംടേബിൾ 2018 ജൂണിൽ നടത്തിയ ബി.കോം ഹിയറിങ് ഇംപയേഡ് ആറാം സെമസ്റ്റർ, എട്ടാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷ (കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്) ജൂലൈ 16ന് രാവിലെയും പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 16ന് ഉച്ചക്ക് ശേഷവും(േപ്രാജക്ട് വൈവ) അതത് പരീക്ഷാകേന്ദ്രങ്ങളിൽ െവച്ച് നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ. അപേക്ഷിക്കാം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ ഒന്നാം വർഷ ബി.പി.എ-വയലിൻ, വീണ ഡിഗ്രി കോഴ്സുകളിൽ എസ്.സി/എസ്.ടി വിഭാഗക്കാരുടെ സംവരണ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Show Full Article
TAGS:LOCAL NEWS 
Next Story