Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോതമംഗലത്ത്​...

കോതമംഗലത്ത്​ കേന്ദ്രീകൃത കാർഷിക ചന്ത തുടങ്ങി

text_fields
bookmark_border
കോതമംഗലം: കർഷകരുടെ ഉടമസ്ഥതയിൽ ബ്ലോക്ക് തലങ്ങളിൽ മാർക്കറ്റുകൾ ആരംഭിച്ചാൽ മാത്രമേ വിളകൾക്ക് ന്യായവില ലഭിക്കൂവെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കൃഷി വകുപ്പി​െൻറ നേതൃത്വത്തിൽ ബ്ലോക്ക് തലത്തിൽ ആരംഭിക്കുന്ന കേന്ദ്രീകൃത കാർഷിക ചന്തയുടെ ഉദ്ഘാടനം കോതമംഗലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ചന്തകളെ മാത്രം ആശ്രയിക്കുന്ന കർഷകരുടെ ഉൽപന്നങ്ങൾ സംഭരിക്കാനും വിൽപനക്കും ലക്ഷ്യമിടുന്നതോടൊപ്പം ഒരു ലക്ഷം തൈകൾ ഉൽപാദിപ്പിക്കാൻ കഴിയുന്ന നഴ്സറി, സിറോ എനർജി കൂൾ ചേംബർ, തിരിനന കൃഷി, മോഡുലർ കിച്ചൻ ഗാർഡൻ, ഗ്രോബാഗ് കൃഷിരീതികൾ പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ കാളവയലിലെ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിത്തുമുതൽ വിപണി വരെ ഒരേ കേന്ദ്രത്തിൽ എന്ന കർഷകരുടെ ആവശ്യമാണ് പൂർത്തിയാകുന്നത്. ആൻറണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആത്മ പുരസ്കാരം ലഭിച്ച പോത്താനിക്കാട് സ്വദേശി ബാബു ജോണിന് മന്ത്രി ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷിദ സലീം, നഗരസഭ ചെയർപേഴ്സൻ മഞ്ജു സിജു, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ ലിൻസി സേവ്യർ, ആത്മ േപ്രാജക്ട് ഡയറക്ടർ ടി.ആർ. ഉഷാദേവി, കൃഷി അസിസ്റ്റൻറ് ഡയറക്ടർ ലിസി ആൻറണി എന്നിവർ സംസാരിച്ചു. 'ജൈവകൃഷിയുടെ സാധ്യതകൾ' വിഷയത്തിൽ ഡോ. ബെറിൻ പത്രോസ് ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story