Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാഴ്​ചക്കാരേ... നിങ്ങൾ ...

കാഴ്​ചക്കാരേ... നിങ്ങൾ കാണാതെ ഇവിടെ ഇതാ 11 ശിൽപം

text_fields
bookmark_border
ആലപ്പുഴ: കനാൽ തീരങ്ങളിൽ ആലപ്പുഴയുടെ സംസ്കാരവും പൈതൃകവും ആവിഷ്കരിച്ച 11 ശിൽപം രണ്ടുവർഷമായി അധികൃതർ മൂടിയിട്ടിരിക്കുകയാണ്. മെഗാ ടൂറിസം പദ്ധതി പ്രകാരം 67 ലക്ഷം രൂപ മുടക്കി അജയൻ കാട്ടുങ്കൽ പൂർത്തീകരിച്ച ശിൽപങ്ങളാണ് ജനങ്ങൾക്ക് കാണാൻ അവസരമില്ലാതെ മൂടിക്കിടക്കുന്നത്. കനാൽ തീരങ്ങൾ കാടുകയറിയും ശിൽപങ്ങൾ മൂടിയ ഷീറ്റുകൾ ആളുകൾ കീറിയ നിലയിലുമാണ് ഇപ്പോൾ. ആരും സംരക്ഷിക്കാനില്ലാതെ നശിച്ചുപോകുന്ന അവസ്ഥയിലാണ് ശിൽപങ്ങൾ. ബസ് സ്റ്റാൻഡിന് സമീപത്തെ അമ്മയുടെ ഒാർമകൾ, മാർത്തോമ പള്ളിയുടെ മുന്നിലെ കയറി​െൻറ ചരിത്രം പറയുന്ന റിലീഫ്, സൗത്ത് പൊലീസ് സ്റ്റേഷ​െൻറ സമീപം ചുണ്ടൻ വള്ളത്തി​െൻറ നീളത്തിൽ വള്ളവും തുഴക്കാരും, കൊച്ചുകടപ്പാലത്തിന് സമീപം കഥകളിയുടെ വ്യത്യസ്ത വേഷങ്ങളുടെ റിലീഫ്, ശവക്കോട്ടപ്പാലത്തിന് സമീപം കർഷക​െൻറ ശിൽപം, വള്ളത്തിൽ പോകുന്ന നാടൻ കലാരൂപങ്ങളുടെ നോർത്ത് പൊലീസ് സ്റ്റേഷന് സമീപത്തെ റിലീഫ്, ലീയോതേർട്ടീന്ത് സ്കൂളിന് സമീപം ഒാണത്തെക്കുറിച്ച റിലീഫ്, ന്യൂ മോഡൽ കയർമാറ്റ്സി​െൻറ സമീപം ഒപ്പന, മുപ്പാലത്തിന് സമീപം ഒാട്ടൻതുള്ളൽ ശിൽപം, ഇതിനുസമീപത്തെ കഴ്സൺ പ്രഭു, രാജാകേശവദാസ്, കരുമാടിക്കുട്ടൻ തുടങ്ങി ചരിത്രവും പാരമ്പര്യവും പലതരം ബിംബങ്ങളിലൂടെ ആവിഷ്കരിച്ച െകാളാഷ് തുടങ്ങി 11 ശിൽപമാണ് മറച്ചുവെക്കുന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ആലപ്പുഴയിലെത്തുന്ന വിദേശികൾക്കടക്കം നാടി​െൻറ കലയും സംസ്കാരവും മനസ്സിലാക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. അധികാരികൾ ഇതി​െൻറ പ്രാധാന്യം മനസ്സിലാക്കണം. ഇതിനുശേഷം പാലക്കാട്ടും കോട്ടയത്തുമെല്ലാം നിർമിച്ച ശിൽപങ്ങൾ ജനങ്ങൾക്ക് തുറന്നുകൊടുത്തു -ശിൽപി പറയുന്നു. ടൂറിസം െഡപ്യൂട്ടി ഡയറക്ടർ അഭിലാഷ് പറയുന്നത്: ''കിറ്റ്കോ എന്ന ഏജൻസിക്കാണ് ഇതി​െൻറ പണി ഏൽപിച്ചിരിക്കുന്നത്. അതി​െൻറ ആദ്യഭാഗം മാത്രമേ അവർ പൂർത്തിയാക്കിയുള്ളൂ. രണ്ടാംഭാഗമായ കനാൽ നവീകരണംകൂടിയുണ്ട്. അതുകൂടി കഴിഞ്ഞാലെ ഉദ്ഘാടനം നടത്താൻ സാധിക്കൂ''. റിയലിസ്റ്റിക് രീതിയിൽ അങ്ങേയറ്റം സൂക്ഷ്മമായാണ് കോൺക്രീറ്റ് ശിൽപങ്ങൾ നിർമിച്ചത്. നെഹ്റു ട്രോഫി ജലമേളക്ക് മുെമ്പങ്കിലും ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് ശിൽപി അജയൻ കാട്ടുങ്കൽ. യഥാർഥ പ്രതികളെ രക്ഷിക്കാൻ നീക്കമെന്ന് ആക്ഷേപം അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് നഷ്ടപ്പെട്ട പതക്കം കേസിൽ യഥാർഥ പ്രതികളായ ഉന്നതരെ രക്ഷിക്കാൻ നീക്കം. ഇതി​െൻറ ഭാഗമായാണ് അന്തേവാസിയെ കേസിൽ ഒന്നാം പ്രതിയാക്കിയതെന്ന് ആക്ഷേപമുയർന്നു. ശ്രീകോവിലിനുള്ളിൽ ഭഗവാന് ചാർത്തിയിരുന്ന അമൂല്യമായ പതക്കം മാലിന്യക്കൂമ്പാരത്തിൽ എങ്ങനെ എത്തിയെന്നതിന് അന്വേഷണസംഘം മറുപടി നൽകിയിട്ടില്ല. യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനായാണ് അന്തേവാസിയെ കേസിൽ ഉൾപ്പെടുത്തിയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പ്രമുഖരടക്കം നിരവധി ആളുകളുടെ പേരുകൾ കേസുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. എന്നാൽ, അവർക്കൊന്നും പതക്കം കേസുമായി ബന്ധമില്ലെന്ന നിലപാടാണ് അന്വേഷണസംഘം സ്വീകരിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെവരെ സ്വാധീനിക്കാൻ തക്ക കഴിവുള്ളവരുടെ പേരുകളാണ് തുടക്കംമുതൽ കേസുമായി ബന്ധപ്പെട്ട് ഉയർന്നത്. ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, ഇനിയും നിരവധി പേർ കേസിൽ കുടുങ്ങുമെന്ന സൂചന അന്വേഷണസംഘം നൽകിയിട്ടുണ്ട്. തിരുവാഭരണത്തിൽ ചാർത്തിയ പതക്കം എങ്ങനെ മാലിന്യക്കൂമ്പാരത്തിലെത്തി എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story