Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യപസംഘത്തെ...

മദ്യപസംഘത്തെ ചോദ്യംചെയ്ത പഞ്ചായത്ത്​ അംഗത്തിനും വ്യാപാരിക്കും മര്‍ദനമേറ്റു

text_fields
bookmark_border
മാവേലിക്കര: നാട്ടുകാരെയും വിദ്യാർഥികളെയും അസഭ്യം പറഞ്ഞ മദ്യപസംഘത്തെ ചോദ്യംചെയ്ത പഞ്ചായത്ത് അംഗത്തിനും വ്യാപാരിക്കും മർദനമേറ്റു. തഴക്കര പഞ്ചായത്ത് അംഗം ഡേവിഡ് കെ. സോളമന്‍ (46), കല്ലുമല ജങ്ഷനില്‍ സ്‌റ്റേഷനറി കട നടത്തുന്ന സുരേഷ്‌ സാബു (47) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ച വൈകുന്നേരം 5.30ഓടെ കല്ലുമല കോളജ് ജങ്ഷനിലായിരുന്നു സംഭവം. സുരേഷ് ബാബുവി​െൻറ കടയുടെ സമീപംനിന്ന് വിദ്യാർഥികളെയും നാട്ടുകാരെയും അസഭ്യം പറയുകയായിരുന്ന നാലംഗ മദ്യപസംഘത്തെ കടയുടമയായ സുരേഷ് സാബു ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം സുരേഷ് ബാബുവിനെ മർദിച്ചു. പിടിച്ചുമാറ്റാൻ ഓടിയെത്തിയ പഞ്ചായത്ത് അംഗം ഡേവിഡ് കെ. സോളമനെയും മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാർഥികളും നാലംഗ സംഘവുമായും ഉന്തുംതള്ളുമുണ്ടായി. പരിക്കേറ്റ ഡേവിഡ് കെ. സോളമനും സുരേഷ്‌ സാബുവും മാവേലിക്കര ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. മാവേലിക്കര പൊലീസ് കേസെടുത്തു. പണം മോഷ്ടിച്ച ബിഹാർ സ്വദേശിപിടിയിൽ കറ്റാനം: പണവും എ.ടി.എം കാർഡും മോഷ്ടിച്ച ബിഹാർ സ്വദേശി പിടിയിലായി. വിനോദാണ് (39) കുറത്തികാട് പൊലീസി​െൻറ പിടിയിലായത്. തഴവാമുക്കിന് സമീപം കെട്ടിട നിർമാണത്തിന് എത്തിയ ബംഗാൾ സ്വദേശി അഷറഫുൽ ഇസ്ലാമി​െൻറ ബാഗിൽനിന്നാണ് പണം കവർന്നത്. 5000 രൂപയും ആധാറും എ.ടി.എം കാർഡുമാണ് അപഹരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. സമീപത്തെ തിയറ്ററിലെ നിരീക്ഷണ കാമറയിലെ ദൃശ്യത്തിൽനിന്നും ലഭിച്ച ബൈക്കി​െൻറ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തകഴിയിലെ താമസസ്ഥലത്തുനിന്നും ഇയാൾ പിടിയിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story