Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപള്ളിപ്പുറം മെഗാ ഫുഡ്...

പള്ളിപ്പുറം മെഗാ ഫുഡ് പാർക്ക് അവസാനഘട്ടത്തിൽ

text_fields
bookmark_border
പള്ളിപ്പുറം: വ്യവസായ വികസന കോർപറേഷ​െൻറ 65 ഏക്കർ സ്ഥലത്ത് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പങ്കാളിത്തത്തോടെ മെഗാ ഫുഡ് പാർക്ക് ഉയരുന്നു. 15 കമ്പനികളുടെ നിർമാണമാണ് അവസാന ഘട്ടത്തിലുള്ളത്. 20ലധികം യൂനിറ്റുകളാണ് ഫുഡ്പാർക്കിൽ. സംസ്ഥാന സർക്കാറി​െൻറ ഓഹരി പങ്കാളിത്തമായ 70 കോടി, കേന്ദ്രസർക്കാർ ഗ്രാൻറായ 50 കോടി, ബാങ്ക് വായ്പ 10 കോടി എന്നിങ്ങനെ 130 കോടിയാണ് അനുവദിച്ചത്. പാർക്കിനായി നൽകിയ 65 ഏക്കർ സ്ഥലത്തിന് പുറമെ വൈദ്യുതിയും വെള്ളവും റോഡും ഉൾെപ്പടെ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ സംരംഭകർക്കായി നൽകുമെന്നതും പാർക്കി​െൻറ പ്രത്യേകതയാണ്. 2017 ജൂൺ 11ന് നിർമാണം ആരംഭിച്ച ഫുഡ്പാർക്കിൽ ഏറെയും സമുദ്ര ഭക്ഷ്യ ഉൽപന്ന യൂനിറ്റുകളാണ് ഉണ്ടാവുക. 2019 മാർച്ചോടെ പാർക്ക് പ്രവർത്തന ക്ഷമമാകും. ഫുഡ്പാർക്ക് വരുന്നതോടെ പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങളുമുണ്ടാകുമെന്ന് ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. ഹരിക്കുട്ടൻ പറഞ്ഞു. മലബാർ സിമൻറ്, എൻജിനീയറിങ് കോളജ് എന്നിവക്ക് സമീപമാണ് ഫുഡ് പാർക്ക്. കെ.എസ്.ഐ.ഡി.സിയുടെ 300 ഏക്കർ വ്യവസായ എസ്റ്റേറ്റിനോട് ചേർന്ന് ഇൻഫോപാർക്കിനുശേഷം ഫുഡ് പാർക്ക് കൂടി വരുന്നതോടെ പള്ളിപ്പുറം വ്യവസായികളുടെ പറുദീസയായി മാറും. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്: കരാർ കമ്പനി ഉത്തരവാദിത്തം പാലിക്കുന്നില്ല -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ അറ്റകുറ്റപ്പണി 2019 മാർച്ച് വരെ നടത്തേണ്ട ഉത്തരവാദിത്തം കരാർ കമ്പനിക്കാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കെ.എസ്.ടി.പി ചീഫ് എൻജിനീയറിൽനിന്ന് ഇതുസംബന്ധിച്ച വിശദ റിപ്പോർട്ട് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. 2012 ഫെബ്രുവരിയിൽ എൻ.എ.പി.സി കമ്പനിയുമായി കെ.എസ്.ടി.പി കരാറിലേർപ്പെട്ടിരുന്നു. റോഡി​െൻറ ഉപരിതലം പുതുക്കി നിർമിക്കലും 2019 മാർച്ച് വരെ അറ്റകുറ്റപ്പണിയും കരാർ പ്രകാരമുള്ളതാണ്. കുഴിയടക്കൽ മാത്രമല്ല കരാർ കമ്പനിയുടെ ചുമതലയിൽ വരുന്നത്. എല്ലാ കേടുപാടുകളും പരിഹരിക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും ഇതി​െൻറ അടിസ്ഥാനത്തിൽ പലതവണ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കരാറുകാര​െൻറ വീഴ്ച പരിശോധിക്കുന്നതിലും പരിഹാര നടപടി കൈക്കൊള്ളുന്നതിലും മോൽനോട്ടത്തിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. കരാർ കമ്പനിക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. അടിയന്തരമായി അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story