Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൂതൃക്ക സർവിസ്​ സഹകരണ...

പൂതൃക്ക സർവിസ്​ സഹകരണ ബാങ്ക് പ്രസിഡൻറിനെ അയോഗ്യനാക്കി

text_fields
bookmark_border
കോലഞ്ചേരി: സഹകരണ നിയമ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൂതൃക്ക സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പോൾ.വി.തോമസിനെ അയോഗ്യനാക്കി. ബാങ്കി​െൻറ മുൻ ഡയറക്ടർ ബോർഡംഗം പൂതൃക്ക പാലാക്കുഴി വിജയൻ നൽകിയ ഹരജിയിൽ ഹൈകോടതി നിർദേശത്തെ തുടർന്നാണ് സഹകരണ വകുപ്പി​െൻറ നടപടി. പ്രസിഡൻറിന് കൂടി അവകാശമുള്ള ഐക്കരനാട് സൗത്ത് വില്ലേജിൽ പരിയാരത്തുള്ള ഒമ്പത് സ​െൻറ് ഭൂമി മതിപ്പ് വിലയിലും ഇരട്ടി തുകക്ക് ബാങ്കിന് മറിച്ചുവിറ്റത് സഹകരണ ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോപിച്ചാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. കൂടാതെ പ്രസിഡൻറിനും കുടുംബത്തിനും അവകാശമുള്ള കെട്ടിടം അമിത വാടക ഈടാക്കി ബാങ്കിന് നൽകിയതായും ഈയിനങ്ങളിലെല്ലാം ബാങ്കിന് ലക്ഷങ്ങളുടെ നഷ്്ടമുണ്ടാകുന്നതായും ഹരജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. രണ്ട് അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെടുകയും പിഴയടക്കുകയും ചെയ്ത വ്യക്തി പ്രസിഡൻറ് സ്ഥാനത്ത് തുടരുന്നത് ചട്ടലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. വസ്തുതകൾ പരിശോധിച്ച കോടതി തുടർ നടപടികൾക്ക് സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാർക്ക് നിർദേശം നൽകി. ഇതിനെ തുടർന്നാണ് പ്രസിഡൻറിനെ അയോഗ്യനാക്കിയത്. ബാങ്ക് സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടിക്കും ഭരണസമിതിയിൽനിന്നും 27,90,000 രൂപ രജിസ് ട്രേഷൻ ഇനത്തിൽ ഈടാക്കാനും നിർദേശമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story