Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലക്​ടർ സാറേ മഴയുണ്ട്, ...

''കലക്​ടർ സാറേ മഴയുണ്ട്, കനിയണം...''

text_fields
bookmark_border
കൊച്ചി: മഴയെത്തുടർന്ന് വിദ്യാലയത്തിന് അവധി കിട്ടാൻ കലക്ടറുടെ ഫേസ്ബുക്ക് പേജിൽ വിദ്യാർഥികളുടെ കൂട്ട മുറവിളി. തുടർച്ചയായി രണ്ടുദിവസം ജില്ലക്ക് അവധി പ്രഖ്യാപിച്ച കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ലയെ ചെങ്കന്നും ബ്രോ എന്നും വിപ്ലവസിംഹമെന്നും വാഴ്ത്തുകയും ലൈക്കുകൾ കൊണ്ട് മൂടുകയും ചെയ്തവർ മൂന്നാം ദിവസവും അവധിക്കായി ഒരുപകൽ മുഴുവൻ താണുകേണ് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. മഴയുടെ ശക്തികുറഞ്ഞു. ഇനി എല്ലാവരും 'ഗോ റ്റു യുവർ ക്ലാസ്' നിലപാടിലായിരുന്നു കലക്ടർ. ഇതോടെ പരാതികളും ആവലാതികളുമായി രാത്രി വൈകിയും നൂറുകണക്കിന് പോസ്റ്റുകൾ കലക്ടറുടെ പേജിൽ നിറഞ്ഞു. ബുധനാഴ്ച രാവിലെ മഴ തുടങ്ങിയപ്പോൾ മുതൽ വ്യാഴാഴ്ചയും അവധിയാകുമെന്ന് പലരും കണക്കുകൂട്ടി. ഇക്കാര്യം ഇടക്കിടെ കലക്ടറെ ഒാർമിപ്പിക്കുകയും ചെയ്തു. എന്നാൽ, മഴയുടെ ശക്തി കുറഞ്ഞെന്ന് പറഞ്ഞ് ഉച്ചക്ക് രേണ്ടാടെ കലക്ടറുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹത്തെ ചെങ്കന്ന് വിളിച്ചവരുടെ ചങ്ക് തകർന്നു. ദുരിതം എണ്ണിപ്പെറുക്കിപ്പറഞ്ഞാണ് പിന്നീട് പലരും അവധി ആവശ്യപ്പെട്ടത്. 'ശക്തി കുറഞ്ഞാലും പൊടിമഴ നനഞ്ഞാൽ എനിക്ക് പെെട്ടന്ന് പനി പിടിക്കും. മാറാരോഗം പിടിച്ചാൽ രണ്ടുമാസം പോകാൻ പറ്റില്ല. അതുകൊണ്ട് രണ്ടുദിവസംകൂടി അവധി. പ്ലീസ്' ഇതായിരുന്നു ഒരാളുടെ ആവശ്യം. 'എ​െൻറ പൊന്നു സാറേ, ഒന്ന് പുറത്തോട്ട് ഒക്കെ ഇറങ്ങി നോക്ക്. എന്നിട്ട് പറ, മഴയുടെ ശക്തി കുറഞ്ഞോന്ന്' എന്നായി വേറൊരാളുടെ ഉപദേശം. യൂനിഫോം ഉണങ്ങിയില്ല, നാളെ പരീക്ഷയുണ്ട്, ആശുപത്രിയിൽ പോകണം, വീടിന് ചുറ്റും വെള്ളമാണ്'...ഇങ്ങനെ പോയി പരാതിയും പരിഭവങ്ങളും. മഴയുടെ ശക്തി കുറഞ്ഞെന്ന കലക്ടറുടെ പോസ്റ്റ് കണ്ടപ്പോൾ 'ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയല്ലേ സാറേ' എന്നായിരുന്നു ഒരാളുടെ കമൻറ്. 'പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്' എന്ന് പഴഞ്ചൊല്ല് ചിലർ ഒാർമിപ്പിച്ചു. 'നല്ല ചുമയും തലവേദനയും പനിയും ജലദോഷവും ഉണ്ട്. കാരുണ്യവാനായ അങ്ങ് കനിയണം' എന്ന ദയനീയ അപേക്ഷയും കണ്ടു. 'അവധി ഇല്ലേൽ വേണ്ട, വല്ല ഹർത്താലും വെക്കാൻ പറ്റുമോ' എന്നായി മറ്റൊരാളുടെ അന്വേഷണം. 'ഈ സാഹചര്യത്തിൽ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, ഇതെല്ലാം കൂട്ടി ഒരു െവക്കേഷൻ ആക്കി തന്നുകൂടേ' എന്ന വിനയം കലർന്ന ചോദ്യമായിരുന്നു മറ്റൊന്ന്. 'േഷഖ് പരീത് സാർ കലക്ടർ ആയിരുന്നപ്പോൾ അടുപ്പിച്ച് അഞ്ചുദിവസം അവധി തന്നതാ. സാർ ഒന്ന് മനസ്സുവെച്ചാൽ ആ റെക്കോഡ് നമുക്ക് ഈസി ആയി പൊട്ടിക്കാം' എന്ന് പറഞ്ഞ് ചിലർ പ്രകോപിപ്പിക്കാൻ നോക്കിയെങ്കിലും കലക്ടർ വഴങ്ങിയില്ല. ഒരാൾ സിനിമയിലെ വികാരനിർഭര ഡയലോഗിനെ കൂട്ടുപിടിച്ച് ആവശ്യപ്പെട്ടത് വേറൊന്നാണ്, 'എനിക്ക് അവധി ഒന്നും വേണ്ട. പഠിക്കാനുള്ള ആഗ്രഹംകൊണ്ട് ചോദിക്കുവാ. എറണാകുളത്തെ ഏതെങ്കിലും കോളജിൽ അഡ്മിഷൻ എടുത്ത് തരാമോ? ഇല്ലാല്ലേ'. പക്ഷേ ഫേസ്ബുക്ക് പേജിൽ അവധി അപേക്ഷകൾ കുന്നുകൂടിയിട്ടും കലക്ടർ കുലുങ്ങിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story