Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹകരണ ദിനം: ജില്ലതല...

സഹകരണ ദിനം: ജില്ലതല ആഘോഷം

text_fields
bookmark_border
ആലുവ: അന്തര്‍ദേശീയ സഹകരണ ദിനത്തി​െൻറ ജില്ലതല ആഘോഷം അന്‍വര്‍ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ യോജിച്ചു മുന്നോട്ടു പോകണമെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ മുന്‍ എം.എല്‍.എ എം.എം. മോനായി പ്രബന്ധാവതരണം നടത്തി. മുന്‍ എം.എല്‍.എ ബാബുപോള്‍ അധ്യക്ഷത വഹിച്ചു. ജില്ല സഹകരണ സംഘം ജോയൻറ് രജിസ്ട്രാര്‍ ലൈല, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുള്‍ മുത്തലിബ്, വടക്കേക്കര സഹകരണ സംഘം പ്രസിഡൻറ് ടി.ആര്‍. ബോസ്, ദേശീയ സഹകരണ ഫെഡറേഷന്‍ അംഗം കെ.പി. ബേബി, കണയന്നൂര്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറ് എം.ഇ. ഹസൈനാര്‍, അസി. രജിസ്ട്രാര്‍ പി.ജി. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story