Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാമായണ മാസാചരണം:...

രാമായണ മാസാചരണം: നാലമ്പല ദർശനത്തിന്​ ഒരുക്കം പൂർത്തിയായി

text_fields
bookmark_border
കൊച്ചി: രാമായണ മാസക്കാലത്തെ നാലമ്പല ദർശനത്തിന് ജില്ലയിൽ ഒരുക്കം പൂർത്തിയായതായി നാലമ്പല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് പ്രധാന നാലമ്പലങ്ങൾ. 27 കിലോമീറ്ററിനുള്ളിൽ നാല് അമ്പലത്തിലും ദർശനം നടത്താൻ സാധിക്കും. നാലമ്പല ദർശനോദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് മാമ്മലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്നസ്വാമി ക്ഷേത്രത്തിൽ സംവിധായകൻ മേജർ രവി നിർവഹിക്കും. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിക്കും. കമ്മിറ്റി പ്രസിഡൻറ് പി.ആർ. ലക്ഷ്മണൻ, സെക്രട്ടറി പി.പി. സുരേഷ്കുമാർ, ട്രഷറർ പി.ജി. മനു തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. വീരശൈവ അംഗങ്ങളെ കബളിപ്പിക്കുെന്നന്ന് കൊച്ചി: നിലവിലില്ലാത്ത സംഘടന കേരളത്തിലെ 15 ലക്ഷത്തോളം വീരശൈവ സമുദായാംഗങ്ങളെ 12 വർഷത്തിലേറെയായി കബളിപ്പിക്കുകയാണെന്ന് വീരശൈവ സംരക്ഷണവേദി. ഒരേ നമ്പറിൽ രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ വീരശൈവ മഹാസഭ, അഖില ഭാരത വീരശൈവ മഹാസഭ എന്നീ വ്യാജ സംഘടനകളാണ് കബളിപ്പിക്കുന്നതെന്നും അവർ ആരോപിച്ചു. ഭാരവാഹികളായ എ.കെ. ചന്ദ്രന്‍, എസ്. മോഹന്‍കുമാര്‍, കെ.പി.സി. പിള്ള എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story