Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാർപ്പിടസമുച്ചയങ്ങൾ...

പാർപ്പിടസമുച്ചയങ്ങൾ ദുരന്തങ്ങളെ നേരിടാൻ സജ്ജമല്ലെന്ന് പഠനം

text_fields
bookmark_border
കൊച്ചി: കൂണുപോലെ നഗരത്തിൽ പാർപ്പിട സമുച്ചയങ്ങൾ പൊങ്ങിവരുമ്പോഴും ചെറിയൊരു ദുരന്തം പോലും താങ്ങാൻ കഴിയാത്തവയാണ് പലതുമെന്ന് പഠന റിപ്പോർട്ട്. ഒാൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് (എ.ഐ.പി.സി) ദുരന്തനിവാരണ സമിതിയാണ് ഇതുസംബന്ധിച്ച് പഠിച്ചത്. ചെറുതും വലുതുമായ അപകടങ്ങളെ അതിജീവിക്കാനുള്ള സംവിധാനങ്ങൾ വേണ്ടത്ര പരിഗണിക്കാതെയാണ് കെട്ടിടനിർമാണം. ദുരന്തം അഭിമുഖീകരിക്കുകയോ അവയോട് പ്രതികരിക്കുകയോ ചെയ്യാനുള്ള അവബോധമോ തയാറെടുപ്പോ പാർപ്പിട സമുച്ചയം ഉടമകൾക്കോ താമസക്കാർക്കോ ഇല്ലെന്ന് സമിതി ചെയർമാനും എറണാകുളം മുൻ ജില്ലകലക്ടറുമായിരുന്ന എം. പി. ജോസഫ് പറഞ്ഞു. ഏറ്റവും കുറഞ്ഞ ചെലവിൽ സ്വീകരിക്കേണ്ട സുരക്ഷമാനദണ്ഡങ്ങൾ വൻകിട കെട്ടിടങ്ങൾക്ക് പോലുമില്ല. താമസക്കാരുടെ സുരക്ഷക്കായി ഒരു സംവിധാനവും ഇല്ലാത്ത പാർപ്പിട സമുച്ചയങ്ങളും നഗരത്തിലുണ്ട്. താമസക്കാർക്ക് ഇത്തരം സുരക്ഷമാനദണ്ഡങ്ങളെക്കുറിച്ച അവബോധം ഇല്ലാത്തതാണ് പ്രധാന കാരണം. ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് ദുരന്തം ഉണ്ടാവില്ലെന്ന ഉറച്ച വിശ്വാസമാണ് പലർക്കുമുള്ളത്. ദുരന്തം നേരിടാനുള്ള മുന്നൊരുക്കം ചെലവേറിയതാണെന്ന ധാരണയും പലർക്കുമുണ്ട്. കൂടുതൽ ബോധവത്കരണത്തിലൂടെ ദുരന്തത്തി​െൻറ തീവ്രതകുറക്കൽ, സുരക്ഷമാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കൃത്യമായ ഉപകരണങ്ങൾ, പരിശീലനം നൽകൽ തുടങ്ങിയ കാര്യങ്ങൾ അടിയന്തരമായി ചെയ്യണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. 14 പ്രഫഷനലുകളെ ഉൾപ്പെടുത്തി വിദഗ്ധരുടെ സഹായത്തോടെയാണ് നഗരത്തിലെ 45 പാർപ്പിട സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് പഠനം നടത്തിയത്. എട്ട് ഭാഗങ്ങളിലായി 50 ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യാവലിയും തുടർന്ന് ലഭിച്ച വിവരങ്ങളും ശാസ്ത്രീയമായി അപഗ്രഥിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഇതി​െൻറ തുടർപ്രവർത്തനം എന്ന നിലക്ക് എ.ഐ.പി.സിയുടെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കാൻ ഫ്ലാഷ്മോബ്, ബുക്ക്ലറ്റ് വിതരണം, സാമൂഹികമാധ്യമങ്ങൾ വഴിയുള്ള പ്രചാരണം, എഫ്.എം, റേഡിയോ വഴിയുള്ള പ്രചാരണം എന്നിവ നടത്തും. എ.ഐ.പി.സി കൊച്ചി ചാപ്റ്റർ വൈസ് പ്രസിഡൻറ് ഹെൻട്രി ഓസ്റ്റിൻ, ആക്ടിങ്ങ് സെക്രട്ടറി പി.വി. അനുകുമാർ, സ്റ്റീഫൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story