Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇരുചക്ര വാഹന...

ഇരുചക്ര വാഹന മോഷ്​ടാക്കൾ പിടിയിൽ

text_fields
bookmark_border
ചെങ്ങന്നൂർ: ഇരുചക്ര വാഹന മോഷണങ്ങളുമായി ബന്ധപ്പെട്ട് കുട്ടിക്കുറ്റവാളിയടക്കം രണ്ടുപേരെ ചെങ്ങന്നൂർ പൊലീസ് പിടികൂടി. പത്തനാപുരം ആതിരിക്കൽ വട്ടവേലിൽ വാഴത്തോട്ടത്തിൽ വീട്ടിൽ ജിഷ്ണു(19), 16കാരൻ എന്നിവരാണ് പിടിയിലായത്. രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും കണ്ടെടുത്തു. ചെങ്ങന്നൂർ സിവിൽ സ്റ്റേഷൻ, ചെറിയനാട്, മാവേലിക്കര എന്നിവിടങ്ങളിൽനിന്ന് മോഷണംപോയ വാഹനങ്ങളാണ് ഇവ. കഴിഞ്ഞയാഴ്ച മാന്നാർ പരുമലയിൽ വെച്ച് പിടിക്കപ്പെട്ട പതിനാറുകാരൻ ഓടിച്ച സ്കൂട്ടർ വഴിയാത്രക്കാരിയായ പെൺകുട്ടിയെ ഇടിച്ചിട്ടശേഷം നിർത്താതെ കടന്നുകളഞ്ഞിരുന്നു. ഇതിനുശേഷം വീയപുരം ആറ്റിൽ ഉപേക്ഷിച്ച സ്കൂട്ടർ െപാലീസ് കണ്ടെടുത്ത് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. വിറ്റ ബൈക്ക് പത്തനാപുരത്തുനിന്നാണ് വീണ്ടെടുത്തത്. സി.ഐ എം. ദിലീപ് ഖാൻ , എസ്.ഐ എസ്.വി. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സ്നേഹധാര അന്തേവാസികളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ചെങ്ങന്നൂർ: മുളക്കുഴയിലെ നികരുംപുറം സ്നേഹധാര അനാഥാലയത്തിലെ സ്ത്രീ അന്തേവാസികളെ ഉത്തരവ് ലംഘിച്ച് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി പരാതി. മനോരോഗികളായ സ്ത്രീകളെ 2002 മുതൽ 2004 വരെ വാർഡനായി പ്രവർത്തിച്ചയാൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതായി സമീപവാസിയായ സി.ജെ. ജോബിൻ, മനുഷ്യാവകാശ പ്രവർത്തകനായ ചെങ്ങന്നൂർ സ്വദേശി പ്രദീപ് കോശി എന്നിവർ മനുഷ്യാവകാശ കമീഷനും വനിത കമീഷനും പരാതി നൽകിയിരുന്നു. കലക്ടർ, സാമൂഹികനീതി വകുപ്പ് എന്നിവർക്ക് പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിൽ സ്ത്രീകളായ അന്തേവാസികളെ മറ്റ് ഗവ. സ്ഥാപനങ്ങളിലേക്ക് മാറ്റാൻ കലക്ടർ നിർദേശം നൽകിയിരുന്നു. ഈ ഉത്തരവിന് വിപരീതമായാണ് അന്തേവാസികളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്. നടത്തിപ്പുകാരോടും ഏതാനും അന്തേവാസികളോടും 18ന് വനിത കമീഷൻ അദാലത്തിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടത്തെ ചാണകക്കുഴിയിൽനിന്ന് അസ്ഥിക്കഷ്ണങ്ങൾ കണ്ടെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനക്ക് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story