Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായ്പ ക്രമക്കേട്​:...

വായ്പ ക്രമക്കേട്​: സഹകരണ ബാങ്കിന് നഷ്​ടമായ തുക പെൻഷൻ ആനുകൂല്യങ്ങളിൽനിന്ന് ഇൗടാക്കരുതെന്ന് ഹൈകോടതി

text_fields
bookmark_border
കൊച്ചി: വായ്പ ക്രമക്കേടിലൂടെ സഹകരണ ബാങ്കിന് നഷ്ടമായ തുക കുറ്റക്കാരനായ ജീവനക്കാര​െൻറ പെൻഷൻ ആനുകൂല്യങ്ങളിൽനിന്ന് ഇൗടാക്കരുതെന്ന് ഹൈകോടതി. സർവിസിലിരിക്കുന്ന സമയത്ത് തന്നെ നടപടികൾ ആരംഭിക്കണമായിരുന്നെന്നും വിരമിച്ചശേഷം തുക ഇൗടാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കണ്ണൂർ ആനപ്പന്തി സർവിസ് സഹകരണ ബാങ്ക് അധികൃതർ പെൻഷൻ ആനുകൂല്യം നിഷേധിച്ചതിനെതിരെ മുൻ ജീവനക്കാരൻ സി.എം. ഫിലിപ്പ് നൽകിയ അപ്പീൽ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചി​െൻറ ഉത്തരവ്. ബാങ്ക് മാനേജർ തന്നിഷ്ട പ്രകാരം വായ്പ നൽകിയെന്ന് ആരോപണമുള്ള കേസിൽ അക്കൗണ്ടൻറായിരുന്ന ഹരജിക്കാരനെ സീനിയർ ക്ലർക്കായി തരം താഴ്‌ത്തിയിരുന്നു. കുറ്റകൃത്യത്തിൽ പങ്കാളിത്തം ആരോപിച്ചായിരുന്നു നടപടി. ഇതിനെതിരെ രജിസ്ട്രാർക്ക് അപ്പീൽ നൽകിയെങ്കിലും തള്ളി. 2014 ഏപ്രിൽ 30ന് ഹരജിക്കാരൻ വിരമിച്ചതിനെ തുടർന്ന് പെൻഷനും ഗ്രാറ്റ്വിറ്റിയുമടക്കമുള്ള ആനുകൂല്യങ്ങൾക്കായി നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം പെൻഷൻ ആനുകൂല്യത്തിൽനിന്ന് ബാങ്കിന് ഇൗടാക്കാമെന്ന് ഹരജിക്കാരൻ നൽകിയ ഹരജിയിൽ സിംഗിൾബെഞ്ച് ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പെൻഷൻ ആനുകൂല്യങ്ങൾ ഒൗദാര്യമല്ല, ജീവനക്കാര​െൻറ അവകാശമാണെന്ന് കോടതി വ്യക്തമാക്കി. ആനുകൂല്യങ്ങൾ നൽകണമെന്ന ഹരജിക്കാര​െൻറ നിവേദനത്തിൽ മൂന്നുമാസത്തിനകം നടപടിയെടുക്കണമെന്ന് ജോയൻറ് രജിസ്ട്രാർക്ക് കോടതി നിർദേശവും നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story