Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടലില്‍ മത്തി...

കടലില്‍ മത്തി കുറയുന്നത് അശാസ്ത്രീയ മീന്‍പിടിത്തം മൂലം -കുഫോസ്​ വൈസ്​ ചാൻസലർ

text_fields
bookmark_border
കൊച്ചി: മത്തിയുടെ ലഭ്യത കേരള തീരത്ത് ഭയാനകമായി കുറഞ്ഞുവരുന്നതിന് കാരണം ആവാസവ്യവസ്ഥക്ക് നിരക്കാത്ത മത്സ്യബന്ധന രീതിയാണെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍. കുഫോസില്‍ ദേശീയ മത്സ്യകര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരക്കടലിൽ മത്തിയുടെ ലഭ്യത കുറയുമ്പോള്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ചങ്കിടിപ്പ് കൂടുന്ന അവസ്ഥയാണ്. വളര്‍ച്ചയെത്തിയ മത്സ്യങ്ങളെ പിടിക്കുന്ന ടാര്‍ജറ്റഡ് ഫിഷിങ്ങിന് പകരം ചെറിയ മത്തി, അയല കുഞ്ഞുങ്ങളെ ഉള്‍പ്പെടെ തൂത്തൂവാരുന്ന വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധന രീതിയാണിവിടെ. ഓരോ ഇനം വലകള്‍ക്കും കണ്ണികളുടെ വലുപ്പം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും നിബന്ധനകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ജലസംഭരണികളിലെ സംഘകൃഷിയുടെ സാധ്യതകള്‍' വിഷയത്തില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ഡോ. വി.കെ. സുഗുണൻ മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രഫ. ഡോ. കെ. ഗോപകുമാര്‍, ഡോ. ടി.വി. ശങ്കര്‍, ഡോ. ഡെയ്‌സി സി. കാപ്പന്‍, ഡോ. കെ. ദിനേഷ് എന്നിവര്‍ സംസാരിച്ചു. മത്സ്യകര്‍ഷക ദിനാചരണത്തി​െൻറ ഭാഗമായി ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷിയില്‍ നാല് ദിവസത്തെ പരിശീലന പരിപാടിയും കുഫോസില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story